കോഴിക്കോട്: ഹിജാബ് നിരോധനം ശരിവെച്ചുകൊണ്ടുള്ള കർണ്ണാടക ഹൈക്കോടതിയുടെ വിധി ഏറെ വേദനാജനകവും നിർഭാഗ്യകരവുമാണെന്ന് ഇന്ത്യൻ ഗ്രാന്റ് മുഫ്തി കാന്തപുരം എ.പി.അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു. ജാഗ്രതയാണ് കരുത്ത് എന്ന ശീർഷകത്തിൽ കേരള മുസ്‌ലിം ജമാഅത്ത് കോഴിക്കോട് ജില്ലാ കമ്മറ്റി സംഘടിപ്പിച്ച ഇമാം കോൺഫറൻസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുസ്‌ലിം മത വിശ്വാസ പ്രമാണങ്ങൾക്ക് വിരുദ്ധവും ഒരു പൗരൻ എന്ന നിലയിലുള്ള വിശ്വാസിയുടെ മൗലികാവകാശങ്ങൾ ഹനിക്കുന്നതുമാണ് ഈ വിധി.
ഇസ്‌ലാമിൽ ഹിജാബ് അനിവാര്യമല്ല എന്ന കോടതി പരാമർശം ഇസ്‌ലാമിക പ്രമാണ വിരുദ്ധമാണ്. ഹിജാബ് നിർബന്ധമണ് എന്നതിൽ മുസ്‌ലിം ലോകത്ത് ഇന്നോളം ഒരു എതിരഭിപ്രായവും തർക്കവും ഉണ്ടായിട്ടില്ല. അദ്ദേഹം പറഞ്ഞു.