സംഘടനാ ശക്തി മാത്രമല്ല സമാജ ശക്തിയും ലക്ഷ്യം

സംഘടനാ ശക്തി മാത്രമല്ല സമാജ ശക്തിയും ലക്ഷ്യം

അഹമ്മദാബാദ്: സംഘടനാ ശക്തി വിപുലീകരിക്കുക മാത്രമല്ല സമാജത്തെ ശക്തിപ്പെടുത്തലും ആർഎസ്എസ്സിന്റെ ലക്ഷ്യമെന്ന് സർകാര്യവാഹ്ദത്താത്രേയ ഹൊസബാളെ. ആർഎസ്എസ് ശതാബ്ദിയായ 2025 മുന്നിൽ കണ്ടുള്ള വിശാല കാര്യപരിപാടികൾ തയ്യാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മൂന്നു ദിവസത്തെ അഖില ഭാരതീയ പ്രതിനിധിസഭ സമാപന ദിവസം വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മനപ്പൂർവ്വമുള്ള ശ്രമങ്ങളുടെ ഭാഗമായും അജ്ഞത മൂലവും വിദേശങ്ങളിൽ ഭാരതത്തിനെതിരായ പ്രചാരണം കാലങ്ങളായി നടക്കുന്നുണ്ട്. ഇത്തരം മിഥ്യകളെ തിരുത്തിക്കുന്നതിനായി നിരവധി ഗ്രന്ഥങ്ങളും ലേഖനങ്ങളും രാജ്യാന്തരതലത്തിൽ വരും വർഷങ്ങളിൽ രചിക്കും. യുവാക്കൾക്ക് അവരുടെ കഴിവുകൾക്കനുസൃതമായ അവസരങ്ങൾ സൃഷ്ടിക്കപ്പെടേണ്ടതുണ്ട്. ഭാരതത്തെ സ്വയം പര്യാപ്തമാക്കിത്തീർക്കാൻ തൊഴിലവസരങ്ങൾ പ്രോത്സാഹിപ്പിക്കണമെന്ന പ്രമേയം അഖിലഭാരതീയ പ്രതിനിധി സഭ പാസാക്കിയതായും സർകാര്യവാഹ് അറിയിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *