തിരൂരങ്ങാടി: ചികിത്സാ ചിലവുകൾ കാരണം ഒരു കുടുംബവും ദാരിദ്ര്യത്തിലേക്ക് തള്ളപ്പെടരുതെന്ന് പത്മശ്രീ ജേതാവ് കെ.വി.റാബിയ അഭിപ്രായപ്പെട്ടു. സ്റ്റോർ ജനറിക് ഹോപ്പ് ഫൗണ്ടേഷൻ ചാരിറ്റബിൾ ട്രസ്റ്റ് വെള്ളിലക്കാട് റാബിയ ഭവനിൽ സംഘടിപ്പിച്ച നിർദ്ധനർക്കുള്ള മെഡികെയർ പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.
ഫൗണ്ടേഷൻ ചെയർമാൻ കരീം പന്നിത്തടം അധ്യക്ഷത വഹിച്ചു. തിരൂരങ്ങാടി മുൻസിപ്പൽ കൗൺസിലർ അരിമ്പ്ര മുഹമ്മദ്അലി മുഖ്യാതിഥിയായിരുന്നു. സാമൂഹിക പ്രവർത്തകൻ മൻസൂർ പള്ളൂർ, പദ്ധതി ഫാക്കൽറ്റികളായ രാജുപോൾ, അൻവർ അബൂബക്കർ, സി.വി.അക്ബർ ഹമീദ് ചാലിൽ പ്രസംഗിച്ചു.