സിറ്റി സെന്റ് ജോസഫ് തീർത്ഥാടന ദേവാലയത്തിൽ തിരുനാളിന് തുടക്കമായി

കോഴിക്കോട്: സിറ്റി സെന്റ് ജോസഫ് തീർത്ഥാടന ദേവാലയത്തിലെ തിരുനാളിന് 11 മുതൽ തുടക്കമായി. 10 ദിവസത്തെ തിരുനാളിന് വൈകിട്ട് 5ന് ജപമാല, ദിവ്യബലി, നൊവേന, എന്നിവയാണ് തിരുകർമ്മങ്ങൾ. 15ന് വികാരി ജനറൽ മോൺ.ഡോ.ജൻസൻ പുത്തൻ വീട്ടിലും, 16ന് രാവിലെ 10ന് ദിവ്യബലിക്കും രോഗശാന്തി ശുശ്രൂഷക്കും റവ.ഡോ.അലോഷ്യസ് കുളങ്ങരയും, വൈകിട്ട് 5ന് ബിഷപ്പ് ഡോ.വർഗ്ഗീസ് ചക്കാലയ്ക്കൽ മുഖ്യ കാർമ്മികത്വം വഹിക്കും. വിശുദ്ധ യൗസേപ്പ് പിതാവിന്റെ തിരുനാൾ ദിനമായ 19ന് രാവിലെ 9.30ന് മുൻ വികാരി ജനറൽ റവ.ഡോ.തോമസ് പനയ്ക്കൽ മുഖ്യ കാർമ്മികത്വം വഹിക്കും. ഉച്ചക്ക് 12ന് ഊട്ട് നേർച്ച. വിശുദ്ധ സെബാസ്ത്യനോസിന്റെ തിരുനാൾ ദിനമായ 20ന് രാവിലെ 7നുള്ള ദിവ്യബലിക്ക് ശേഷം ഭവനങ്ങളിലേക്ക് അമ്പെഴുന്നള്ളിക്കും. വൈകിട്ട് 5ന് കോഴിക്കോട് ഫൊറോന വികാരി റവ.ഡോ.ജെറോം ചിങ്ങംതറ ദിവ്യബലിക്ക് മുഖ്യ കാർമ്മികത്വം വഹിക്കും. തുടർന്ന് നഗര പ്രദക്ഷിണം. 21ന് രാവിലെ 6.45ന്റെ പരേതസ്മരണാ ദിവ്യ ബലിയോടെ തിരുനാളിന് കൊടിയിറങ്ങും.

 

Share

Leave a Reply

Your email address will not be published. Required fields are marked *