കോഴിക്കോട്: രക്തദാന രംഗത്ത് 30,000ലധികം രക്തദാതാക്കളുള്ള ബ്ലഡ് ലൊക്കേറ്റർ മാർച്ച് 15 മുതൽ ജൂൺ 14വരെ ഒരു ലക്ഷം രക്ത ദാതാക്കളുടെ കാമ്പയിൻ ആരംഭിക്കുമെന്ന് മാനേജിംഗ് ഡയറക്ടർ അഥിനാൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. നിലവിൽ ആൻഡ്രോയിഡ് പ്ലാറ്റ്‌ഫോമിൽ മാത്രമുണ്ടായിരുന്ന ആപ്പ് ആപ്പിൾ വേർഷനിലും ലഭ്യമാണ്. സന്നദ്ധ സംഘടനകൾ, ക്ലബ്ബുകൾ, രാഷ്ട്രീയ, മത,സാംസ്‌കാരിക സംഘടനകൾ കൂട്ടായ്മകൾക്ക് ബ്ലഡ് ലൊക്കേറ്ററിലുള്ള തങ്ങളുടെ കമ്മ്യൂണിറ്റികളിൽ ചേർക്കാവുന്നതാണ്. ഏറ്റവും കൂടുതൽ രജിസ്റ്റർ ചെയ്യുന്ന കമ്മ്യൂണിറ്റിക്ക് ഒരു ലക്ഷവും, 50,000, 25,000 യഥാക്രമം രണ്ട് മൂന്ന് സ്ഥാനക്കാർക്ക് സമ്മാനമായി ലഭിക്കും.