വൃക്ക ദിനത്തിൽ സൗജന്യ ശസ്ത്രക്രിയയൊരുക്കി ലയൺസ്‌ക്ലബ്ബ് നോർത്ത് ബ്രാഞ്ച്

കോഴിക്കോട്:ലോക വൃക്ക ദിനത്തിന്റെ ഭാഗമായി നിർധനരായ അഞ്ച് രോഗികൾക്ക് സൗജന്യ എവി ഫിസ്റ്റുല ശസ്ത്രക്രിയക്ക് സൗകര്യമൊരുക്കി ലയൺസ്‌ക്ലബ്ബ്. ശസ്ത്രക്രിയക്ക് ആവശ്യമായ സാമ്പത്തിക സഹായം ലയൺസ്‌ക്ലബ്ബ് നോർത്ത് ബ്രാഞ്ച് പ്രസിഡണ്ട് എം.ചന്ദ്രൻ, ജില്ലാ ജിഎസ്ടി കോ-ഓർഡിനേറ്റർ ഷാനവാസ്.പി.എം, സോൺ ചെയർപേഴ്‌സൺ വിജയ രാഘവൻ.ഇ, ട്രഷറർ എം.സുരേഷ് എന്നിവർ ചേർന്ന് സ്റ്റാർകെയർ മാനേജിംഗ് ഡയറക്ടർ അബ്ദുള്ള ചെറയക്കാട്ടിന് കൈമാറി. ഹോസ്പിറ്റൽ സിഇഒ സത്യ, വാസ്‌ക്കുലാർ വിഭാഗം മേധാവി ഡോ.സുനിൽ രാജേന്ദ്രൻ ചടങ്ങിൽ സംബന്ധിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *