കോഴിക്കോട്: സംസ്ഥാന ബജറ്റ് പ്രവാസികളെ അവഗണിച്ചതായി പുന്നക്കൻ മുഹമ്മദലി പറഞ്ഞു. ഇടതു മുന്നണിയുടെ പ്രകടന പത്രികയിൽ പ്രവാസികൾക്കായി നടപ്പാക്കുമെന്ന് പറഞ്ഞ ഒരു കാര്യവും ബജറ്റിൽ ഉൾക്കൊള്ളിച്ചിട്ടില്ല. മുൻ ബജറ്റിൽ പ്രഖ്യാപിച്ച വർദ്ധിപ്പിച്ച പെൻഷൻ ഇതുവരെ നൽകിയിട്ടില്ല. കോവിഡിനെ തുടർന്ന് ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങേണ്ടിവന്ന പ്രവാസി കുടുംബങ്ങൾക്കും, കുട്ടികളുടെ വിദ്യാഭ്യാസത്തിനും ഒരു സഹായവും പ്രഖ്യാപിക്കാത്തത് പ്രതിഷേധാർഹമാണെന്നദ്ദേഹം കൂട്ടിച്ചേർത്തു.