ആർഎസ്എസ് പ്രതിനിധി സഭയ്ക്ക് കർണാവതിയിൽ തുടക്കം

അഹമ്മദാബാദ്: ആർഎസ്എസ് അഖില ഭാരതീയ പ്രതിനിധി സഭയ്ക്ക് കർണാവതിയിൽ തുടക്കമായി, സർസംഘചാലക് ഡോ.മോഹൻ ഭഗവത്, സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെ എന്നിവർ ഭാരത മാതാവിന്റെ ഛായാചിത്രത്തിന് മുമ്പിൽ പുഷ്പാർച്ചന ചെയ്ത് സഭയ്ക്ക് തുടക്കം കുറിച്ചു. രണ്ട് വർഷത്തിനിടയിൽ കോവിഡ് പ്രതിസന്ധിക്കിടയിലും രാജ്യത്ത് ആർഎസ്എസ് പ്രവർത്തനത്തിലേക്ക് കൂടുതൽ യുവാക്കൾ ആകൃഷ്ടരായിരുന്നുവെന്ന് സഹസർകാര്യവാഹ് ഡോ.മൻമോഹൻ വൈദ്യ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഏപ്രിൽ15 മുതൽ ജൂലൈ പകുതിവരെ രാജ്യത്ത് 104 കേന്ദ്രങ്ങളിൽ സംഘ ശിക്ഷാ വർഗുകൾ നടക്കും. ഓരോ വർഗിലും ശരാശരി 300 പോർ പങ്കെടുക്കും. കോവിഡ് കാലത്ത് 5.50 ലക്ഷം പ്രവർത്തകർ സേവന രംഗത്ത് സജീവമായി. ആശ്രമങ്ങളും ക്ഷേത്രങ്ങളും, ഗുരുദ്വാരകളും സേവന പ്രവർത്തനങ്ങൾക്കായി സജ്ജരായി ഇറങ്ങിയത് ജാഗ്രതയുള്ള രാഷ്ട്രമാണെന്നതിന്റെ ലക്ഷണമാണെന്ന് മൻമോഹൻ വൈദ്യ ചൂണ്ടിക്കാട്ടി.
പത്ര സമ്മേളനത്തിൽ അഖില ഭാരതീയ പ്രചാർ പ്രമുഖ് സുനിൽ അംബേക്കർ, സഹ പ്രചാർ പ്രമുഖരായ നരേന്ദ്രകുമാർ, അലോക്കുമാർ പങ്കെടുത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *