ഹൈലൈറ്റ് ഗ്രൂപ്പ് അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിച്ചു

കോഴിക്കോട്: ഹൈലൈറ്റ് സ്ഥാപനത്തിന് കീഴിൽ ജോലി ചെയ്യുന്ന എല്ലാ വനിതാ ജീവനക്കാരെയും അനുമോദിച്ചുകൊണ്ട് അന്താരാഷ്ട്ര വനിതാദിനം ആഘോഷിച്ചു. ചടങ്ങിൽവെച്ച് ഹൈലൈറ്റ് സിറ്റിയിൽ സ്വന്തമായി കാർവാഷിങ് യൂണിറ്റ് നടത്തുന്ന ബേബി ലൂയിസിന് ഉപഹാരം നൽകി ആദരിച്ചുള്ള വീഡിയോ പ്രകാശനം ചെയ്തു. എല്ലാ വനിതാ ഡിപ്പാർട്‌മെന്റ് ഹെഡുകളും അവരുടെ വനിതാദിന സന്ദേശം തങ്ങളുടെ സഹ തൊഴിലാളികളുമായി പങ്കുവെച്ചു. ഹൈലൈറ്റ് ഗ്രൂപ്പിലെ എല്ലാ വനിതാ ജീവനക്കാർക്കും അവരുടെ ജോലി സ്ഥലത്ത് സുരക്ഷക്കും വളർച്ചക്കും ആവശ്യമായ സഹായങ്ങളും സ്ത്രീ തൊഴിലാളികളുടെ സംവരണം 50 ശതമാനമായി ഉയർത്തുമെന്നും ഹൈലൈറ്റ് ഗ്രൂപ്പ് ഉറപ്പു നൽകി.

 

Share

Leave a Reply

Your email address will not be published. Required fields are marked *