കോഴിക്കോട്: കേരള സർവ്വോദയ മണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ യുദ്ധത്തിനെതിരെ സമാധാന സദസ്സ് സംഘടിപ്പിച്ചു. മാനാഞ്ചിറ ലൈബ്രറി പരിസരത്ത് നടന്ന പരിപാടി കൽപ്പറ്റ നാരായണൻ ഉദ്ഘാടനം ചെയ്തു. ഒരു നീതിയും നേടിയെടുക്കാൻ സാധിക്കാതെ നിരപരാധികളെ കൊന്നൊടുക്കലാണ് യുദ്ധത്തിന്റെ പരിണിത ഫലമെന്നദ്ദേഹം പറഞ്ഞു. ഏതോ അസംബന്ധത്തിന്റെ പേരിൽ നടക്കുന്ന യുദ്ധങ്ങൾക്കെതിരെ ജനങ്ങൾ പ്രതിഷേധിക്കണം. സാംസ്കാരിക പരമായും സാമ്പത്തിക പരമായും സുഖമായി കഴിയുന്ന യുക്രൈൻ ജനതക്കു നേരെ റക്ഷ്യ നടത്തുന്ന യുദ്ധം നീതീകരിക്കാനാവാത്തതാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സർവ്വ സേവാ സംഘം മുൻ സംസ്ഥാന വൈസ് പ്രസിഡണ്ട് എം.പീതാംബരൻ മാസ്റ്റർ, പ്രൊഫ.ഒ.ജെ.ചിന്നമ്മ, ഉമർ ഫാറൂ ഖ്, പ്രൊഫ. ടി.എ.രവീന്ദ്രൻ പ്രസംഗിച്ചു. ടി.കെ.എ.അസീസ് സ്വാഗതവും സുരേഷ് ജോർജ്ജ് നന്ദിയും പറഞ്ഞു.