മനസ്സുകൾ സാഗരങ്ങൾ പുസ്തക പ്രകാശനം 12ന്

കോഴിക്കോട്: മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ഭാസി മലാപ്പറമ്പ് രചിച്ച മനസ്സുകൾ സാഗരങ്ങൾ നോവൽ പ്രകാശനം 12ന് ശനി വൈകിട്ട് 4.30ന് അളകാപുരിയിൽ നടക്കും. മേയർ ഡോ.ബീനഫിലിപ്പ്, തോട്ടത്തിൽ രവീന്ദ്രൻ.എം.എൽ.എക്ക് പുസ്തകം നൽകി പ്രകാശന കർമ്മം നിർവ്വഹിക്കും. മാതൃഭൂമി ചെയർമാൻ ആന്റ് മാനേജിംഗ് എഡിറ്റർ പി.വി.ചന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. മലയാള മനോരമ ചീഫ് ന്യൂസ് എഡിറ്റർ പി.ജെ.ജോഷ്വ, പി.പി.ശ്രീധരനുണ്ണി, കെ.പി.സുധീര ആശംസകൾ നേരും. ഭാസി മലാപ്പറമ്പ് മറുമൊഴി നടത്തും. പുത്തൂർ മഠം ചന്ദ്രൻ സ്വാഗതവും, അഡ്വ.എം.രാജൻ നന്ദിയും പറയും.

 

Share

Leave a Reply

Your email address will not be published. Required fields are marked *