കോഴിക്കോട്: നിരാലംബർക്ക് ആശ്രയമായി 17 വർഷത്തോളമായി
സുദീർഘമായ സേവനം നൽകുന്ന നരിക്കുനിയിലെ സാന്ത്വന കേന്ദ്രമായ
അത്താണിയിൽ ബിരിയാണി വിരുന്ന് 12ന ് ശനിയാഴ്ച ഒരുക്കുമെന്ന് ചെയർമാൻ എഞ്ചീനീയർ കെ. അബൂബക്കറും, ജന.സെക്രട്ടറി വി.പി.അബ്ദുൽ ഖാദറും വാർത്താ സമ്മേളനത്തിൽ പറഞ്ഞു. രോഗങ്ങളാലും വാർദ്ധക്യത്താലും അനാഥത്വം അനുഭവിക്കുന്നവരെ പുറമെയുള്ളവർക്ക് സഹായിക്കാനുള്ള അവസരമാണിത്. അത്താണിയുടെ സേവനം 800ഓളം വീടുകളിൽ ഇപ്പോൾ ലഭിക്കുന്നുണ്ട്. 41 പേർ അത്താണിയിൽ സ്ഥിര താമസക്കാരാണ്. ആരുമില്ലാത്തവരും രോശയ്യയിൽ നിന്നെത്തുന്നവരും അപകടത്തിൽ പെട്ടവരുമായ ആളുകൾക്കാണ് അത്താണി അഭയം ഒരുക്കുന്നത്. 400ഓളം സന്നദ്ധ വളണ്ടിയർമാരും 300 ഓളം സ്റ്റുഡന്റ്‌സ് വിംങ് അത്താണിയുടെ ഭാഗമായി പ്രവർത്തിക്കുന്നുണ്ട്. ഡെസ്റ്റിറ്റിയൂട്ട് ഹോമിന് പുറമെ 24 മണിക്കൂറും പ്രവർത്തന സജ്ജമായ ഹോംകെയർ 3 ഷിഫ്റ്റുകളിലായി പ്രവർത്തിക്കുന്ന ഡയാലിസിസ് സെന്റർ, ഫിസിയോതെറാപ്പി സെന്റർ, സൈക്യാട്രി ഡേ കെയർ, ഒ.പി. സൗകര്യവും അത്താണിയിലുണ്ട്. 17 ലക്ഷത്തിലധികം രൂപ പ്രതിമാസ ചിലവുണ്ട്. സുമനസ്സുകളുടെ സഹായമാണ് സ്ഥാപനത്തിന്റെ പ്രവർത്തനത്തിന് അടിസ്ഥാനം. കഴിഞ്ഞ വർഷം നടത്തിയ ബിരിയാണി വിരുന്നിൽ 45000 പേർ പങ്കാളികളായി. ഇപ്രാവശ്യം 50,000 പൊതി ബിരിയാണിയാണ് പ്ലാൻ ചെയ്തിട്ടുള്ളത്. ബിരിയാണി ചലഞ്ചിൽ പങ്കാളിയാകാൻ 9605333664 എന്ന വാട്ട്‌സ്ാപ്പ് നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. ഗൂഗിൾപേ നമ്പർ 9610091003. കെ.മുനീർ, നൗഷാദ് നരിക്കുനി എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.