പ്രൊഫ.എം.വി.നാരായണൻ കാലടി സംസകൃത സർവ്വകലാശാല വൈസ് ചാൻസലർ

കോഴിക്കോട്: കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയുടെ പുതിയ വൈസ് ചാസലറായി പ്രൊഫ. (ഡോ.) എം. വി. നാരായണനെ ചാൻസലർ കൂടിയായ ഗവർണർ നിയമിച്ചു. കാലിക്കറ്റ് സർവ്വകലാശാലയിലെ ഇംഗ്ലീഷ് വിഭാഗം പ്രൊഫസറും സ്‌കൂൾ ഓഫ് ലാഗ്വേജസ് ഡയറക്ടറുമായി പ്രവർത്തിച്ചുവരവെയാണ് പുതിയ നിയമനം. ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയുടെ ഫോറിൻ ലാംഗ്വേജസ് വിഭാഗം ഡീനും അക്കാദമിക് കൗൺസിൽ അംഗവുമാണ്. കാലിക്കറ്റ് സർവ്വകലാശാലയുടെ എഡ്യുക്കേഷണൽ മൾട്ടി മീഡിയ റിസർച്ച് സെൻററിന്റെ ഡയറക്ടർ, ഇംഗ്ലീഷ് വിഭാഗം തലവൻ, ജപ്പാനിലെ മിയാസാക്കി ഇൻറർനാഷണൽ കോളെജിലെ ഡിപ്പാർട്ട്‌മെൻറ് ഓഫ് ലിറ്റററേച്ചർ ആൻഡ് കൾച്ചർ വിഭാഗം പ്രൊഫസ്സർ, യു. എ. ഇയിലെ യൂണിവേഴ്‌സിറ്റി ഓഫ് ഷാർജ, യു. കെയിലെ യൂണിവേഴ്‌സിറ്റി ഓഫ് എക്‌സെറ്റർ, തൃശൂർ സെന്റ് തോമസ് കോളജ് എന്നിവിടങ്ങളിൽ ഇംഗ്ലീഷ് വിഭാഗം ലക്ചററായയും ഇന്ത്യൻ എക്‌സ്പ്രസ് ദിനപത്രത്തിന്റെ കൊച്ചി എഡിഷനിൽ സബ് എഡിറ്റർ. കണ്ണൂർ, ഹൈദ്രാബാദ് സർവ്വകലാശാലകളിൽ വിസിറ്റിംഗ് പ്രൊഫസർ, യു ജി സിയുടെ അഡ്ജൻക്ട് പ്രൊഫസർ എന്നീ നിലകളിലും പ്രവർത്തിച്ചു.
കേരള സർവ്വകലാശാലയിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദ, ബിരുദാനന്തര ബിരുദവും. യു. കെയിലെ യൂണിവേഴ്‌സിറ്റി ഓഫ് എക്‌സെറ്ററിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ പിഎച്ച്. ഡി.യും കരസ്ഥമാക്കി. ഓസ്‌ട്രേലിയയിലെ സിഡ്‌നി സർവ്വകലാശാല് ഉൾപ്പെടെ നിരവധി ദേശീയ, അന്തർദ്ദേശീയ ജേർണലുകളുടെ എഡിറ്ററായി പ്രവർത്തിച്ചു. ബ്രിട്ടീഷ് കോമൺവെൽത്ത് സ്‌കോളർഷിപ്പ്, കേരള സാഹിത്യ അക്കാദമിയുടെ കുറ്റിപ്പുഴ എൻഡോവ്‌മെന്റ് ലിറ്റററി അവാർഡ്, കേരള സർവ്വകലാശാല കെ. പി. മേനോൻ അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. ഇംഗ്ലീഷിലും
മലയാളത്തിലുമായി അറുപതിലധികം ലേഖനങ്ങളും ഏഴ് ഗ്രന്ഥങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ദേശീയ/അന്തർദ്ദേശീയ തലത്തിൽ ഇരുനൂറോളം പേപ്പറുകൾ അവതരിപ്പിച്ച ഡോ. നാരായണന്റെ കീഴിൽ 11 പിഎച്ച്. ഡി., ആറു എം. ഫിൽ. പ്രബന്ധങ്ങൾ പൂർത്തീകരിച്ചിട്ടുണ്ട്. തൃശൂർ പുറനാട്ടുകര സ്വദേശിയാണ്.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *