കോഴിക്കോട്: പ്രവാസി മലയാളികളായ ഷെയ്ഷാദ്.എസ്.വി, ഫായിസ് മുക്കോലയ്ക്കൽ, സുബൈർ.കെ.പി, നാസർ ഇബ്രാഹിം, റായിദ് മുക്കോലയ്ക്കൽ എന്നിവർ ചേർന്ന് ആരംഭിച്ച ഫ്രൻസ് ഇന്നവേഷൻ പ്രൈവറ്റ് ലിമിറ്റഡിന്റെ മൊബൈൽ ആപ്പായ കൊട്ടയിലൂടെ (www.kotta.in) ഇനിമുതൽ ആക്രി സാധനങ്ങൾ വിൽക്കാൻ സാധിക്കുമെന്ന് മാനേജിംഗ് ഡയറക്ടർ ഷെയ്ഷാദ്. എസ്.വിയും പാർട്‌നർ സുബൈർ.കെ.പിയും വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വീടുകളിലും സ്ഥാപനങ്ങളിലും നിർമ്മാണ വ്യവസായ കേന്ദ്രങ്ങളിലും കുമിഞ്ഞു കൂടുന്ന പുനരുപയോഗ സാധ്യമായ പാഴ്‌വസ്തുക്കളുടെ ഫോട്ടോ കൊട്ടയിൽ ചേർക്കുമ്പോൾ ഏറ്റവും അടുത്തുള്ള സ്‌ക്രാപ് ഡീലർ എത്തുകയും മാർക്കറ്റ് വില നൽകി സാധനങ്ങൾ ശേഖരിക്കുകയും വിപണന വിവരങ്ങൾ ആപ്പിൽ രേഖപ്പെടുത്തുകയും ചെയ്യും. സംസ്ഥാനത്തെ 1500ഓളം വരുന്ന ഡീലർമാരുടെ സേവനം ഡിജിറ്റലായി ഉപഭോക്താക്കൾക്ക് ആപ്പിലൂടെ ലഭ്യമാകും. വീടുകളിലും ഓഫീസുകളിലും മറ്റിടങ്ങളിലും സ്ഥലം അപഹരിക്കുന്ന പാഴ്‌വസ്തുക്കൾ നീക്കം ചെയ്യാൻ എളുപ്പമാർഗ്ഗമാണിതെന്നവർ കൂട്ടിച്ചേർത്തു. സിനിമാ നടൻ മാമുക്കോയ ആണ് ബ്രാന്റ് അംബാസഡർ. കോഴിക്കോട് ടൗണിലെ എമറാൾഡ് മാളിലാണ് ഓഫീസ്. ഫോൺ: 04954855562. ഷമീർ തച്ചായി, ഷബ്‌ന.എം, ആരതി.പി എന്നിവരും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.