2047ലെ ഭാരതം യു ജി സി സെമിനാർ 10ന്

കോഴിക്കോട്: ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയുടെ കൊയിലാണ്ടി പ്രാദേശിക കാമ്പസിൽ യു ജി സി ധനസഹായത്തോടെ സംഘടിപ്പിക്കുന്ന സെമിനാർ മാർച്ച് 10ന് നടക്കും. 2047 ലെ ഭാരതത്തെക്കുറിച്ചുള്ള ദർശനം എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ പ്രൊഫ.ടി.പി.കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്യും. കാമ്പസ് ഡയറക്ടർ ഡോ.പുഷ്പദാസൻ കുനിയിൽ അദ്ധ്യക്ഷത വഹിക്കും. ഡോ.ജയരാജ് യു.കിടാവ്, ഡോ.എം.സി.അബ്ദുൽ നാസർ, ഡോ.കെ.പി.ജയകുമാർ, ഗോപിനാഥൻ.കെ എന്നിവർ വിവിധ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കും. ഡോ.ജി.രഘുകുമാർ, ടി.നാരായണൻ, ഡോ.മഞ്ജു.കെ, ഡോ.അഷ്‌റഫ്.എം, ഡോ.ടി.എസ്.നിഷാദ്, ഡോ.സുജയ്കുമാർ.സി.കെ പ്രസംഗിക്കും.

 

Share

Leave a Reply

Your email address will not be published. Required fields are marked *