15 വിദ്യാർത്ഥികൾക്ക് ചെന്നൈ എയർപോർട്ടിൽ ജോലി

തിരുവനന്തപുരം: കുടുംബശ്രീ മുഖേന നടപ്പാക്കുന്ന ദീൻ ദയാൽ ഉപാധ്യായ ഗ്രാമീൺ കൗശല്യ യോജന(ഡി.ഡി.യു.ജി.കെ.വൈ) സൗജന്യ തൊഴിൽ നൈപുണ്യ പരിശീലന പദ്ധതി വഴി പരിശീലനം പൂർത്തിയാക്കിയ 15 വിദ്യാർതഥികൾക്ക് ചെന്നെ എയർപോർട്ടിൽ ഗസ്റ്റ് സർവീസ് എക്‌സിക്യൂട്ടീവ് ആയി നിയമനം. 15000 രൂപയാണ് പ്രതിമാസ ശമ്പളം. ഇതോടൊപ്പം ഇൻസെന്റീവും ലഭിക്കും.

ക്യാബിൻ ക്രൂ, ഗ്രൗണ്ട് ഹാൻഡ്‌ലിങ് ഉൾപ്പെടെ ആറുമാസത്തെ എയർലൈൻ ടിക്കറ്റിങ് കോഴ്‌സിൽ പരിശീലനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കാണ് ഇപ്പോൾ നിയമനം ലഭിച്ചത്. പദ്ധതിയുടെ കീഴിലുള്ള പരിശീലക ഏജൻസിയായ സീമെയ്ഡ് മുഖേനെയായിരുന്നു പരിശീലനം.
പദ്ധതിയുടെ ഭാഗമായി ഇതുവരെ വിവിധ തൊഴിൽ മേഖലകളിൽ വിജയകരമായി പരിശീലനം പൂർത്തിയാക്കിയ 45555 പേർക്ക് തൊഴിൽ നേടാൻ കഴിഞ്ഞിട്ടുണ്ട്. 475 പേർക്ക് വിദേശത്തും തൊഴിൽ ലഭ്യമാക്കി. നൂതനവും തൊഴിൽ സാധ്യതയുള്ളതുമായ നൂറ്റി ഇരുപതിലേറെ കോഴ്‌സുകളിലേക്കാണ് പരിശീലനം നൽകുന്നത്. വിവിധ കോഴ്‌സുകളിൽ ചേർന്നു പഠിക്കുന്ന ഫീസ്, പദ്ധതി ഗുണഭോക്താക്കൾക്ക് പഠനോപകരണങ്ങൾ, യൂണിഫോം, താമസം എന്നിവ സൗജന്യമാണെന്ന് കുടംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടർ അറിയിച്ചു.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *