കോഴിക്കോട്:മലബാറിന്റെ ടൂറിസം സാധ്യതകൾ ലോകത്തിനു പരിചയപ്പെടുത്താൻ സംസ്ഥാന ടൂറിസം വകുപ്പ് വിവിധ ഏജൻസികളുമായി സഹകരിച്ചു സംഘടിപ്പിച്ച
ഫാം ടു മലബാർ 500 പരിപാടിയിലെ യാത്ര സംഘം വയനാട്ടിൽ നിന്ന് താമരശ്ശേരി ടൈഗ്രീസ് ഹോളിസ്റ്റിക് വെൽനസ്സ് വാലിയിൽ എത്തി. കണ്ണൂർ, വയനാട് ജില്ലകളിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ച ശേഷമാണു കോഴിക്കോട്ടേക്ക്എത്തിയത്.ജില്ല ടൂറിസം ഉദ്യോഗസ്ഥരും ടൈഗ്രീസ് വാലി ചെയർമാൻ ഡോ . മുഹമ്മദ് ഷെരീഫ് ചേർന്ന് ഫാം ടു മലബാർ യാത്ര സംഘത്തെ സ്വീകരിച്ചു . കേന്ദ്ര സർക്കാരിൻറെ ആയുഷ് പ്രോഗ്രാമിൻറെ അംഗീകാരമുള്ള കേരളത്തിലെ ഏക വെൽനസ് സെൻററായ ടൈഗ്രീസ് വാലിയായിരുന്നു സംഘത്തിൻറെ ജില്ലയിലെ ആദ്യ സന്ദർശന സ്ഥലം .അന്താരാഷ്ട്ര നിലവാരത്തിലുള്ള സെന്ററിലെ സൗകര്യങ്ങൾ സംഘം വിലയിരുത്തി. ഒരു ഔഷധ രഹിത ജീവിതശൈലി എന്ന ആശയമാണ് ഇവിടെ ലക്ഷ്യമിടുന്നതെന്നും ഡോ . മുഹമ്മദ് ഷെരീഫ് പറഞ്ഞു . ടൈഗ്രീസ് വാലി എക്‌സിക്യുട്ടീവ് ഡയറക്ടർ ഡോ. ഷാഹുൽ ഹമീദ് സി. ഇ. ഒ.റോമിയോ ജെസ്റ്റിൻ സംസാരിച്ചു. തുടർന്നു ബീച്ച്, ബേപ്പൂർ ഉരു നിർമാണമടക്കമുള്ള ജില്ലയിലെ മറ്റു വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള സംഘത്തിൻറെ യാത്രയും ഫ്‌ളാഗ്‌ഓഫ് ചെയ്തു .