കോഴിക്കോട്: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിവിധ പദ്ധതികളിലൂടെ പാവപ്പെട്ടവർക്ക് നടപ്പിലാക്കിയിരുന്ന ഭവന നിർമ്മാണ പദ്ധതികൾ 2016ൽ എൽഡിഎഫ് സർക്കാർ ഏകീകരിച്ച് ലൈഫ് മിഷൻ പദ്ധതിയാക്കിയത് സിപിഎം നേതാക്കൾക്കും, വേണ്ടപ്പെട്ടവർക്കും വീട് ലഭിക്കാൻ വേണ്ടി മാത്രമാണെന്ന് മഹിളാ ജനത സംസ്ഥാന പ്രസിഡണ്ട് ലതാമേനോൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഭവന രഹിതരായവർക്ക് വീട് നൽകണമെന്നാവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി പ്രക്ഷോഭം നടത്തും. ക്യാമ്പയിന്റെ സംസ്ഥാനതല ഉൽഘാടനം കോഴിക്കോട് വെച്ച് നടന്നു. സർക്കാരിന്റെ ഭവന നിർമ്മാണ മേഖല സുതാര്യമാക്കണം. വീട് ലഭിക്കാൻ അർഹതയുള്ള സ്ത്രീകളെ സംഘടിപ്പിച്ച് പ്രക്ഷോഭം ആരംഭിക്കും. ഭാരതീയ ജനതാദൾ ജില്ലാ പ്രസിഡണ്ട് വി.മനോഹരൻ, മഹിള ജനത ജില്ലാ പ്രസിഡണ്ട് എം.വിജയലക്ഷ്മി, ജന.സെക്രട്ടറി ബബിത.സി.പങ്കെടുത്തു.