ജൽജീവൻ മിഷൻ ശിൽപശാല നടത്തി

ജൽജീവൻ മിഷൻ ശിൽപശാല നടത്തി

കോഴിക്കോട്: ജൽജീവൻ മിഷൻ പദ്ധതിയുടെ ജില്ലയിലെ നിർവ്വഹണ സഹായ ഏജൻസികളായി പ്രവർത്തിക്കുന്ന ജീവനക്കാർക്ക് ഐഎസ്എ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഏകദിന ശിൽപശാല നടത്തി. എം.കെ..രാഘവൻ.എം.പി ഉദ്ഘാടനം ചെയ്തു. ഐഎസ്എ ജില്ലാ പ്ലാറ്റ് ഫോം പ്രസിഡണ്ട് അഡ്വ.പി.ജാനകി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടർ എൻ.തേജ്‌ലോഹിത് റെഡ്ഡി ഐഎഎസ് മുഖ്യാതിഥി ആയിരുന്നു. പി.ഗിരീശൻ സൂപ്രണ്ടിംഗ് എഞ്ചിനീയർ കേരള വാട്ടർ അതോറിറ്റി മുഖ്യ പ്രഭാഷണം നടത്തി. ഐഎസ്എ പ്ലാറ്റ്‌ഫോം സംസ്ഥാന ഭാരവാഹികളായ റഷീദ് പറമ്പൻ, പി.പി.തോമസ്, കെ.വി.ഷാജി, ആന്റണി കുന്നത്ത് സംസാരിച്ചു. 11 സ്‌പ്പോർട്ട് ഏജൻസികളിൽ നിന്നായി 75 അംഗങ്ങൾ ശിൽപ്പശാലയിൽ സംബന്ധിച്ചു. സംഘാടക സമിതി ചെയർമാൻ മോഹനൻ കോട്ടൂർ സ്വാഗതവും ഐഎസ്എ പ്ലാറ്റ്‌ഫോം ജില്ലാ ട്രഷറർ കെ.നിഷ നന്ദിയും പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *