ഡോ.കെ മൊയ്തുവിന് പൗര സ്വീകരണം ഇന്ന്

കുറ്റ്യാടി: ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ അക്കാദമിക് എക്‌സലന്റ്‌സ് അച്ചീവ്‌മെന്റ് അവാർഡിനർഹനായ ഡോ.കെ.മൊയ്തുവിന് ഇന്ന് ഉച്ചക്ക് 3.30ന് മെഹ്ഫിൽ ഓഡിറ്റോറിയത്തിൽ പൗര സ്വീകരണം നൽകും. മന്ത്രി അഹമ്മദ് ദേവർകോവിൽ പരിപാടി ഉദ്ഘാടനം ചെയ്യും. കെ.മുരളീധരൻ.എം.പി, ഉപഹാര സമർപ്പണം നടത്തും. കെ.പി.കുഞ്ഞഹമ്മദ് കുട്ടി എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തും. മുൻ എം.എൽ.എ പാറക്കൽ അബ്ദുല്ല ഡോ.മൊയ്തുവിനെ ആദരിക്കും. കുറ്റ്യാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഒ.ടി.നഫീസ അദ്ധ്യക്ഷത വഹിക്കും. സംഘാടക സമിതി കൺവീനർ ടി.എം.അമ്മത് സ്വാഗതം പറയും. തുടർന്ന് ഗാനമേളയും മറ്റ് കലാപരിപാടികളും അരങ്ങേറും.

Share

Leave a Reply

Your email address will not be published. Required fields are marked *