കോഴിക്കോട്: തേനിലൂടെ നിർമ്മിക്കുന്ന ഉൽപ്പന്നങ്ങളുമായി വി കെ എസ് വേർവ് നെക്ടർസ് കമ്പനി. ബി ഗുഡ് എന്ന ബ്രാന്റിലാണ് കമ്പനി നാല് തരം ഉൽപ്പന്നങ്ങൾ മാർക്കറ്റിലിറക്കുന്നത്. പ്രൊഡക്ടുകളുടെ ലോഞ്ചിംങ് കോട്ടക്കൽ ആര്യവൈദ്യശാല മാനേജിംഗ് ട്രസ്റ്റിയും, മുതിർന്ന ആയൂർവ്വേദ ഭിഷഗ്വരനുമായ ഡോ.പി.എം.വാരിയർ ഫ്‌ളവേഴ്‌സ് സ്റ്റാർസിങ്ങർ ഫെയിം കൃഷ്ണ ദിയയ്ക്ക് നൽകി നിർവ്വഹിച്ചു. മുതിർന്നവർക്കും കുട്ടികൾക്കും ഒരേപോലെ ഇഷ്ടപ്പെടുന്നവയാണ് ഉൽപ്പന്നങ്ങളെന്ന് കമ്പനി ചീഫ് ക്വാളിറ്റി കൺട്രോളർ അനുഷ രാജീവ് പറഞ്ഞു. പ്രിസർവേട്ടീവ്‌സ് ഒന്നുമില്ലാതെ പ്രകൃതിദത്തമായ ഫ്രൂട്ട് ഫ്‌ളേവേഴ്‌സായ അനാർ, മാങ്കോ, ലെമൺ-ജിൻജർ, ചോക്ലേറ്റ് എന്നിവയിലാണ് പ്രൊഡക്ടുകൾ തയ്യാറാക്കിയിട്ടുള്ളതെന്നവർ കൂട്ടിച്ചേർത്തു. പുതുതായി 4 ടൈപ്പിലുള്ള പ്രോഡക്ടുകൾ കൂടി ഈ വർഷം തന്നെ വിപണിയിലെത്തിക്കും. കമ്പനി ഡയറക്ടർമാരായ കെ.എം.രാജീവും,കച്ചേരി മഠത്തിൽ രഘുനാഥനും കോട്ടക്കൽ ആര്യവൈദ്യശാല പർച്ചേസിംങ് മാനേജർ ഷൈലജ മാധവൻകുട്ടിയും ചടങ്ങിൽ സംബന്ധിച്ചു.