സഹകരണ അംഗ സമാശ്വാസ നിധി ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: സഹകരണ മേഖലയിൽ സമാശ്വാസ നിധി പോലുള്ള സംരംഭങ്ങൾ മാതൃകാപരമാണെന്നും ആതുര ശുശ്രൂഷ രംഗത്ത് സഹകരണ സ്ഥാപനങ്ങൾ നടത്തുന്ന ആതുരാലയങ്ങൾ മികച്ച സേവനമാണ് നടത്തുന്നതെന്നും തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ പറഞ്ഞു. ഗുരുതര രോഗം ബാധിച്ച സഹകരണ സ്ഥാപനങ്ങളിലെ എ ക്ലാസ്സ് അംഗങ്ങളെ സഹായിക്കാനായി സഹകരണ വകുപ്പ് ആരംഭിച്ച സഹകരണ അംഗ സമാശ്വാസ നിധിയുടെ ജില്ലാതല ഉദ്ഘാടനം ചേവായൂർ സർവ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ അദ്ദേഹം നിർവ്വഹിച്ചു. ജോയന്റ് രജിസ്ട്രാർ ടി.ജയരാജ് അദ്ധ്യക്ഷത വഹിച്ചു. 10 പേർക്ക് ചടങ്ങിൽ വെച്ച് സഹായ ധനം വിതരണം ചെയ്തു. പദ്ധതി പ്രകാരം ജില്ലയിലെ 360 അപേക്ഷകർക്കായി 75,75,000 രൂപയാണ് സംസ്ഥാന സർക്കാർ അനുവദിച്ചത്. പാക്‌സ് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് അഡ്വ.ജി.സി.പ്രശാന്ത് കുമാർ, കേരള ബാങ്ക് പിആർഒ സി.സഹദ്, കെ.സി.ഇ.യു സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.ബാബുരാജ്, എംപ്ലോയിസ് ഫ്രണ്ട് സംസ്ഥാന കമ്മറ്റിയംഗം വി. മുരളീനാഥൻ, അസിസ്റ്റന്റ് രജിസ്ടാർമാരായ പി.പി.റസിയ(താമരശ്ശേരി), എം.രജിത(കൊയിലാണ്ടി) ആശംസകൾ നേർന്നു. പ്ലാനിംഗ് അസിസ്റ്റന്റ് രജിസ്ട്രാർ എ.കെ.അഗസ്തി സ്വാഗതവും, അസിസ്റ്റന്റ് രജിസ്ട്രാർ ജനറൽ കോഴിക്കോട് എൻ.എം.ഷീജ നന്ദിയും പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *