റഷ്യ-യുക്രൈൻ യുദ്ധം ക്വട്ടേഷൻ കില്ലിംഗ് -പ്രഭാകരൻ പാലേരി

കോഴിക്കോട്: അമേരിക്കൻ താൽപര്യം റഷ്യയെ വിഭജിക്കണമെന്നതാണെന്നും ഇതാണ് യുക്രൈൻ-റഷ്യൻ സംഘർഷത്തിന് കാരണമെന്നും കോസ്റ്റ്ഗാർഡ് മുൻ ഡയറക്ടർ ജനറൽ പ്രഭാകരൻ പാലേരി പറഞ്ഞു. 2014ൽ തുടങ്ങിയ സംഘർഷം ഇപ്പോൾ മൂർച്ഛിച്ചതാണ്. ഇനി വരും സംഘർഷങ്ങൾ തീവ്രമാകുമെന്നദ്ദേഹം പറഞ്ഞു. മനുഷ്യൻ അവനവനെപ്പറ്റി ചിന്തിക്കുന്നത്‌കൊണ്ടാണ് യുദ്ധമുണ്ടാകുന്നത്. യുദ്ധം നിയന്ത്രിതമായ കൊലപാതകമാണ്. ശക്തിയുള്ളവർ ശക്തിയില്ലാത്തവരെ ആക്രമിക്കുന്നു. ക്വട്ടേഷൻ കില്ലിംഗാണ് ഇപ്പോൾ നടക്കുന്നത്. യുദ്ധ നിയമങ്ങളിൽ ഇത് വരാത്തതിനാലാണ് യു എൻ ഒക്ക് ഇടപെടാൻ സാധിക്കാത്തത്. ഒരു ദേശത്തെ തകർക്കുമ്പോൾ അതിന്റെ നഷ്ടം തകർക്കുന്നവർക്കുമുണ്ടാകും. യുദ്ധം മൂലം അഭയാർത്ഥികളാകുമ്പോൾ മനുഷ്യ കടത്തുകാർക്കും, ആയുധക്കച്ചവടക്കാർക്കും, എണ്ണ വ്യാപാരികൾക്കും ട്രില്ല്യൻ ഡോളർ ലാഭമുണ്ടാക്കാനാകും. പുതിയ തലമുറക്ക് യുദ്ധത്തിലൊന്നും താൽപര്യമില്ല. ലോകത്ത് സംഘർഷങ്ങളിലൂടെ രാജ്യങ്ങളുടെ ഇല്ലാതാകലും മറ്റ് ചില രാജ്യങ്ങളുടെ വിപുലീകരണവുമാണ് നടക്കുന്നത്. ഗിരീഷ് മുളങ്കണ്ടി അനുസ്മരണ സമിതി നടത്തിയ പരിപാടിയിൽ യുക്രൈൻ സാഹചര്യം എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഡ്വ.പി.എം.നിയാസ് അദ്ധ്യക്ഷത വഹിച്ചു. ഡോ.മനോജ് കാളൂർ
, കാവാലം ശശികുമാർ, ശ്യാം അശോകൻ സംസാരിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *