കോഴിക്കോട്: ജില്ലയിലെ ബഷീർ നാമധാരികളുടെ കൂട്ടായ്മ 6ന് ഞായർ കാലത്ത് 9 മണി മുതൽ പ്രൊഡ്യൂസ് മർച്ചന്റ് അസോസിയേഷൻ ഓഡിറ്റോറിയത്തിൽ നടത്തുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 2021 ഒക്ടോബർ 9ന് നിലവിൽ വന്ന കൂട്ടായ്മയിൽ 600ലധികം അംഗങ്ങളുണ്ട്. പരസ്പര സ്‌നേഹവും, സൗഹാർദ്ദവും ഊട്ടിഉറപ്പിക്കുക, സാമൂഹിക-സാംസ്‌കാരിക, കലാ-കായിക രംഗത്തെ പ്രതിഭകളെ ആദരിക്കുക, ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുക എന്നതാണ് കൂട്ടായ്മയുടെ ലക്ഷ്യമെന്നവർ പറഞ്ഞു. സംഗമം പാണക്കാട് ബഷീറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. മന്ത്രി അഹമ്മദ് ദേവർകോവിൽ, ഇ.ടി.മുഹമ്മദ് ബഷീർ.എം.പി, ഡെപ്യൂട്ടി മേയർ മുസാഫിർ അഹമ്മദ്, വൈക്കം മുഹമ്മദ് ബഷീറിന്റെ മകൻ അനീഷ് ബഷീർ എന്നിവർ പങ്കെടുക്കും. മുഹമ്മദ് ബഷീർ.ഇ.കരംന്തോട്, ബഷീർ കക്കോടി, ബഷീർ നരവന, ബഷീർ നെല്ലിയോട്, ബഷീർ മോയങ്ങൽ പങ്കെടുത്തു.