ഇശൽ രത്‌ന – വന്ദന പുരസ്‌കാരം സമർപ്പിച്ചു

കോഴിക്കോട്: കേരള സ്‌റ്റേറ്റ് മാപ്പിള സോങ് ലവേഴ്‌സ് അസോസിയേഷൻ 45-ാം വാർഷികാഘോഷവും ഇശൽ രത്‌ന – വന്ദന പുരസ്‌കാര സമർപ്പണവും ഗോവ ഗവർണർ പി.എസ്.ശ്രീധരൻപിള്ള നിർവ്വഹിച്ചു. ഫൈസൽ എളേറ്റിൽ ഇശൽ രത്‌ന പുരസ്‌കാരവും, ടി.സി.കോയ വന്ദന പുരസ്‌കാരവും ഏറ്റുവാങ്ങി. അസോസിയേഷൻ പ്രസിഡണ്ട് ഡോ.കെ.കുഞ്ഞാലി അദ്ധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ പി.കെ.കുഞ്ഞാലിക്കുട്ടി, പി.ടി.എ.റഹീം, എം.വി.കുഞ്ഞാമു, ആർ ജയന്ത് കുമാർ, പി.ഇസ്മായിൽ, എം.പി.ഇമ്പിച്ചഹമ്മദ്, എഞ്ചിനീയർ കെ.സലീം, എൻ.സി.അബ്ദുള്ളക്കോയ സംസാരിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *