ഇന്ത്യയിലെ ആദ്യ ‘സെന്റർ ഓഫ് എക്സലൻസ് ഫോർ റെയർ ഡിസീസസ്’ കോഴിക്കോട് ആസ്റ്റർ മിംസിൽ

കോഴിക്കോട് : പേശികളെയും നാഡികളെയും ബാധിക്കുന്ന രോഗങ്ങളുടെ ചികിത്സയിൽ സവിശേഷ വൈദഗ്ദ്ധ്യം കരസ്ഥമാക്കുകയും മികച്ച ചികിത്സാഫലം ലഭ്യമാക്കുകയും ചെയ്തതിന്റെ ഭാഗമായി കോഴിക്കോട് ആസ്റ്റർ മിംസ് ഹോസ്പിറ്റലിലെ പീഡിയാട്രിക് ന്യൂറോസയൻസസ് വിഭാഗത്തിന് ‘സെന്റർ ഓഫ് എക്സലൻസ് ഫോർ റെയർ ഡിസീസസ്’ എന്ന അംഗീകാരം ലഭ്യമായി. പ്രവർത്തന മികവിന്റെയും സങ്കീർണ്ണ ചികിത്സാ സാധ്യതകളുടേയും അടിസ്ഥാനത്തിലാണ് സെന്റർ ഓഫ് എക്സലൻസ് പദവി നൽകപ്പെടുക.
കോടിക്കണക്കിന് രൂപ ചികിത്സാ ചെലവ് വരുന്ന സ്പൈനൽ മസ്‌കുലാർ അട്രോഫി പോലുള്ള ജനിതകമായ രോഗങ്ങൾക്കും നാഡികളെയും പേശികളേയും ബാധിക്കുന്ന അനവധിയായ അസുഖങ്ങൾക്കുള്ള ചികിത്സ ഒറ്റക്കുടക്കീഴിൽ ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെയാണ് കോഴിക്കോട് ആസ്റ്റർ മിംസിൽ ന്യൂറോമസ്‌കുലാർ ക്ലിനിക് ആരംഭിച്ചത്. സ്പൈനൽ മസ്‌കുലാർ അട്രോഫിക്ക് പുറമെ മസ്‌കുലാർ ഡിസ്ട്രോഫി, ന്യൂറോപതി, മയോപതി, മയോഫീനിയ തുടങ്ങിയവ ഉൾപ്പെടെയുള്ള നിരവധി രോഗങ്ങൾക്കുള്ള ചികിത്സ ഈ ഡിപ്പാർട്ട്മെന്റിൽ ലഭ്യമാകുന്നുണ്ട്. ഇന്ന് ഈ രംഗത്ത് ഇന്ത്യയിലെ ഏറ്റവും മികച്ച സെന്ററുകളിലൊന്നും കോഴിക്കോട് ആസ്റ്റർ മിംസിലേതാണ്.
പത്രസമ്മേളനത്തിൽ വെച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രമുഹമ്മദ് റിയാസ് സെന്റർ ഓഫ് എക്സലൻസ് പ്രഖ്യാപനം നിർവ്വഹിച്ചു. ഫർഹാൻ യാസിൻ (റീജ്യണൽ ഡയറക്ടർ, ആസ്റ്റർ മിംസ് കേരള & ഒമാൻ), പ്രസ്സ്‌ക്ലബ്ബ് സെക്രട്ടറി ഫിറോസ് ഖാൻ , ഡോ സുരേഷ്‌കുമാർ  ഈകെ ( ഹെഡ്-പീഡിയാട്രിക്‌സ്) ഡോ. നൗഫൽ ബഷീർ (ഡെപ്യൂട്ടി സി എം എസ്) ഡോ സ്മിലു മോഹൻ ലാൽ (കൺസൽട്ടന്റ്‌, പീഡിയാട്രിക് ന്യൂറോളജി), ഡോ ദിവ്യ പച്ചാട്ട് (സീനിയർ കൺസൽട്ടന്റ്‌, മെഡിക്കൽ ജനറ്റിക്സ്), ഡോ ജ്യോതി മഞ്ചേരി (സീനിയർ കൺസൽട്ടന്റ്‌  – ഫീറ്റൽ മെഡിസിൻ) തുടങ്ങിയവർ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *