കോഴിക്കോട്: തളി മഹാക്ഷേത്രത്തിലെ മഹാശിവരാത്രി മഹോത്സവം ഇന്നു മുതൽ മാർച്ച് 1 വരെ നടക്കും. ഇന്ന് കാലത്ത് 7 മണിക്ക് കാഴ്ചശീവേലിയോടെ മഹോത്സവം ആരംഭിക്കും. വൈകിട്ട് 7 മണിക്ക് ഏലൂർ ബിജുവിന്റെ സോപാന സംഗീതവും 8.30ഓടെ വിളക്കെഴുന്നള്ളിപ്പും നടക്കും. 28ന് തിങ്കൾ കാലത്ത് 7 മണിക്ക് കാഴ്ചശീവേലിയോടെ ആരംഭിക്കും. വിശേഷാൽ പൂജ, വൈകിട്ട് 7 മണിക്ക് വില്ലിൻമേൽ തായമ്പക ജയൻ പൊതുവാളും (തിരുവില്വാമല) സംഘവും അവതരിപ്പിക്കും. മാർച്ച് 1ന് കാലത്ത് 7മണിക്ക് കാഴ്ചശീവേലി, 108 കുടം അഭിഷേകം, വിശേഷാൽ പൂജ, വൈകിട്ട് 7 മണിക്ക് പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ, മട്ടന്നൂർ ശ്രീകാന്ത്, മട്ടന്നൂർ ശ്രീരാജ് എന്നിവരുടെ ട്രിപ്പിൾ തായമ്പക അരങ്ങേറും.