‘ഒരു ദലിതന്റെ ആത്മകഥ’ അധ:സ്ഥിത വർഗ്ഗ പോരാട്ടത്തിന് വഴികാട്ടി- മുല്ലപ്പള്ളി രാമചന്ദ്രൻ

പുസ്തക പ്രകാശനം

കോഴിക്കോട്: കീഴാള വർഗ്ഗത്തിന്റെ ജീവിത സാഹചര്യങ്ങളുടെ നേർചിത്രമാണ് ‘ഒരു ദലിതന്റെ ആത്മകഥ’യെന്നും, അധ:സ്ഥിത വർഗ്ഗ പോരാട്ടത്തിന് ഈ ഗ്രന്ഥം വഴികാട്ടിയാവുമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ടി.പി.ഭാസ്‌ക്കരന്റെ ആത്മ കഥയായ ‘ഒരു ദലിതന്റെ ആത്മ കഥ’ കെ.പി.കേശവമേനോൻ ഹാളിൽ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിൽ ജാതി ചിന്തക്കെതിരെ ഗാന്ധിജി ശക്തമായ ഇടപെടൽ നടത്തിയിട്ടുണ്ട്. രാജ്യത്ത് ദളിതർക്കെതിരായ അക്രമങ്ങൾ വർദ്ധിക്കുകയാണ്. 2018- 2020ൽ പാർലമെന്റിൽ വെച്ച കണക്ക് പ്രകാരം ഒരുലക്ഷത്തി മുപ്പത്തി ഒമ്പതിനായിരത്തി നാനൂറ്റി അഞ്ച് അക്രമങ്ങളാണ് ദളിതർക്കെതിരെ നടന്നിട്ടുള്ളത്. 2591 എണ്ണം കേരളത്തിലാണ്. ജാതിവിരുദ്ധ മുന്നേറ്റം ശക്തിപ്പെടണം. മത സാമുദായിക ചിന്തകൾ സാമൂഹിക ബോധത്തെ സ്വാധീനിക്കുന്നത് അപകടകരമാണ്. രാഷ്ട്രീയ പാർട്ടികൾ ദളിത് വിഭാഗത്തെ വോട്ട് ബാങ്കുകളായി കണക്കാക്കുകയാണ്. ബീന പൂവത്തിങ്കൽ പുസ്തകം ഏറ്റുവാങ്ങി. ഡോ.എൻ.പി.ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. ഡോ.ശിവരാജ് പുസ്തക പരിചയം നടത്തി. കെ.പി.രാമനുണ്ണി, ടി.വി.ബാലൻ, കെ.പി.സി.കുട്ടിമാസ്റ്റർ, ബാബു വർഗ്ഗീസ്, ഹരിദാസൻ മാസ്റ്റർ സംസാരിച്ചു. കെ.വി.സുബ്രഹ്മണ്യൻ സ്വാഗതവും, പി.ടി.ജനാർദ്ദനൻ നന്ദിയും പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *