ബധിര വനിതാ സമ്മേളനവും വനിതാ ദിനാചരണവും

കോഴിക്കോട്: ബധിര വനിതകളുടെ ശാക്തീകരണത്തിനായി പ്രവർത്തിച്ചു വരുന്ന ബധിര വനിതാ ഫോറത്തിന്റെ ജില്ലാ സമ്മേളനവും അന്തർദേശീയ വനിതാ ദിനാചരണവും ഫെബ്രുവരി 27 ഞായറാഴ്ച രാവിലെ 9 മണിമുതൽ കോഴിക്കോട് ടൗൺ ഹാളിൽ നടക്കും. പ്രതിനിധി സമ്മേളനം, കലാമത്സരങ്ങൾ, ടാലന്റ് സെർച്, മിസ് ഡഫ് കോഴിക്കോട് കോമ്പറ്റീഷൻ, വനിതകൾക്ക് തയ്യൽ മെഷീൻ വിതരണം, ദേശീയ ഭിന്നശേഷി അവാർഡ് ജേത്രി രശ്മി മോഹനെ ആദരിക്കൽ തുടങ്ങിയ പരിപാടികളുടെ സമാപന പൊതു സമ്മേളനം മേയർ ഡോ.ബീന ഫിലിപ്പ് ഉൽഘാടനം ചെയ്യും. ടൗൺ പ്ലാനിംഗ് ചെയർപേഴ്‌സൺ കെ.കൃഷ്ണകുമാരി മുഖ്യ പ്രഭാഷണം നടത്തും. ടി.അമീനഖാൻ വനിതാ ദിന സന്ദേശവും രശ്മി മോഹൻ മൽസര വിജയികൾക്കുള്ള സമ്മാന വിതരണവും നിർവ്വഹിക്കും. നിർധന യുവതികൾക്കുള്ള തയ്യൽ മെഷീൻ വിതരണം ബിസ്മി ഗ്രൂപ്പ് മേധാവി ഷാഹുൽ ഹമീദ് നിർവ്വഹിക്കും. വിദ്യ സതീഷ് അധ്യക്ഷത വഹിക്കും. വി.എ.യൂസുഫ്, ടി.എ.ഹസീന, എ.സി.സിരാജുദ്ദീൻ, ബി.കെ.ഹരിദാസ്, കവിത രാജൻ, ഒ.എം.സീനത്ത് സംസാരിക്കും.

Share

Leave a Reply

Your email address will not be published. Required fields are marked *