പ്രിയദർശിനി മാഗസിൻ വാർഷികവും പുരസ്‌കാരദാന-ആദരണ സമ്മേളനവും

കോഴിക്കോട്: പ്രിയദർശിനി മാഗസിൻ 18-ാമത് വാർഷികാഘോഷവും പുരസ്‌കാരദാന-ആദരണ സമ്മേളനവും നാളെ കാലത്ത് 10 മണിക്ക് തിരുനാവായ എം.എം.ടി ഹാളിൽ മുൻ സാംസ്‌കാരിക-ടൂറിസം മന്ത്രി എ.പി.അനിൽ കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. പ്രിയദർശിനി മാഗസിൻ എഡിറ്റർ സുനിൽ മടപ്പള്ളി അധ്യക്ഷത വഹിക്കും. കെപിസിസി ജനറൽ സെക്രട്ടറിയും സാസ്‌കാരിക സാഹിതി സംസ്ഥാന ചെയർമാനുമായ ആര്യാടൻ ഷൗക്കത്ത് പ്രശസ്തിപത്ര-ആദരണ സമർപ്പണം നടത്തും. ചടങ്ങിൽ വെച്ച് ഒ.ചന്തുമേനോൻ നോവൽ പുരസ്‌കാരം അംബുജൻ തവനൂരിനും മഹാകവി ജി.ശങ്കരകുറുപ്പ് കവിതാ പുരസ്‌കാരം പി.എം.സുനിതയ്ക്കും, അകബർ കക്കട്ടിൽ കഥാപുരസ്‌കാരം സന്ധ്യ ജലേഷിനും സമർപ്പിക്കും. പ്രമുഖ ഗാന്ധിയനും സാമൂഹിക-സാംസ്‌കാരിക-പൊതുപ്രവർത്തകനുമായ സി.ഹരിദാസ് എക്‌സ് എം.പിയെ ആദരിക്കും. തിരുനാവായ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സുഹറാബി കൊട്ടാരത്ത്, വൈസ് പ്രസിഡണ്ട് കെ.ടി.മുസ്തഫ, കവി എം.എസ് ബാലകൃഷ്ണൻ, സാമൂഹ്യ പ്രവർത്തകൻ ഉമ്മർ ചിറക്കൽ, മാധ്യമ പ്രവർത്തകൻ ഇ.ആർ.ഉണ്ണി, ഉമ്മർ ചങ്ങമ്പള്ളി, പി.സി.റസാഖ് മാസ്റ്റർ, മുഹമ്മദലി മുളക്കൽ, പ്രണവം പ്രസാദ് ആശംസാ പ്രസംഗം നടത്തും. കവിയരങ്ങും നാടൻപാട്ട് അവതരണവും അരങ്ങേറും.

 

Share

Leave a Reply

Your email address will not be published. Required fields are marked *