വ്യാപാരികളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം വേണം യുണൈറ്റഡ് മർച്ചന്റ് ചേംബർ

കോഴിക്കോട്: കേരളത്തിലെ വ്യാപാരി സമൂഹം പ്രതിസന്ധികളെ നേരിടുകയാണെന്നും പ്രശ്‌ന പരിഹാരത്തിന് സർക്കാർ ഇടപെടണമെന്നും യുണൈറ്റഡ് മർച്ചന്റ് ചേംബർ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വഴിയോര വാണിഭം

നിയന്ത്രിക്കണം, ലൈസൻസുകളും മറ്റ് നിയമങ്ങളും പാലിച്ച് കച്ചവടം തൊഴിലാക്കി സ്വീകരിച്ച ചെറുകിട വ്യാപാരികളുടെ കച്ചവടം ഇത് മൂലം മുടങ്ങുകയാണ്. കച്ചവട സ്ഥാപനങ്ങൾക്ക് മുമ്പിൽ തെരുവ് കച്ചവടം അവസാനിപ്പിച്ചില്ലെങ്കിൽ വ്യാപാരികൾ കച്ചവടവുമായി തെരുവിലേക്ക് എന്ന സമരത്തിന് നേതൃത്വം നൽകും. ബാങ്കുകൾ മിനിമം ബാലൻസ്, ട്രാൻസാക്ഷൻസ്, ചെക്ക്ബുക്ക്, എടിഎം, ഡിഡിഎം, കൗണ്ടിംഗ്, മാക്‌സിമം വിത്ത്‌ഡ്രോവൽ എന്നീ പേരുകളിൽ ഉപഭോക്താക്കളെ ചൂഷണം ചെയ്യുകയാണെന്നവർ ആരോപിച്ചു. ബാങ്കുകളുടെ ഇത്തരം നടപടികൾക്കെതിരെ ശക്തമായ സമരം സംഘടിപ്പിക്കും. ജിഎസ്ടിയുടെ പേരിൽ കച്ചവടക്കാരെ ദ്രോഹിക്കുന്നത് അവസാനിപ്പിക്കണം. 2016ലെ നോട്ട് നിരോധനം മുതൽ വ്യാപാര മേഖല പ്രതിസന്ധികളെ നേരിടുകയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വിവിധ സർക്കാർ വകുപ്പുകളും വർദ്ധിപ്പിച്ച ലൈസൻസ് ഫീസുകൾ പിൻവലിക്കണം. വൈദ്യുതി ചാർജ്ജ് വർദ്ധനവിൽ നിന്ന് ഇടത്തരം-ചെറുകിട വ്യാപാരികളെ ഒഴിവാക്കണം, റോഡ് വികസനത്തിൽ കുടിയൊഴിപ്പിക്കപ്പെടുന്ന വ്യാപാരികൾക്ക് നൽകുന്ന ഷിഫ്റ്റിംഗ് തുക വർദ്ധിപ്പിക്കണം, വാടക-കുടിയാൻ ബന്ധത്തിലെ ഏകപക്ഷീയത റദ്ദാക്കി ഉടമയ്ക്കും, കച്ചവടക്കാരനും ഒരുപോലെ സംരക്ഷണം ലഭിക്കുന്ന മാറ്റങ്ങൾ നടപ്പാക്കണം, കച്ചവടക്കാർക്ക് വേണ്ടി സംസ്ഥാന തലത്തിൽ സംഘടന വ്യാപാരി സുരക്ഷാ പദ്ധതി എന്ന പേരിൽ ഇൻഷൂറൻസ് പദ്ധതി ആരംഭിക്കും. പ്രശ്‌ന പരിഹാരത്തിന് മുഖ്യ മന്ത്രിയേയും ബന്ധപ്പെട്ട മന്ത്രിമാരെയും നേരിൽ കണ്ട്് നിവേദനങ്ങൾ സമർപ്പിക്കും. സംസ്ഥാന പ്രസിഡണ്ട് ജോബി.വി.ചുങ്കത്ത്, സംസ്ഥാന ജന.സെക്രട്ടറി സി.എച്ച് ആലിക്കുട്ടിഹാജി, ട്രഷറർ ടി.എഫ് സെബാസ്റ്റ്യൻ, പി.പി.ഷെഫീക്ക് പങ്കെടുത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *