കാത്തലിക് ടീച്ചേഴ്‌സ് ഗിൽഡ് സംസ്ഥാന സമ്മേളനം 24,25,26 തീയതികളിൽ

കോഴിക്കോട്: കേരള കാത്തലിക് ടീച്ചേഴ്‌സ് ഗിൽഡ് സംസ്ഥാന സമ്മേളനം 24,25,26 തീയതികളിൽ കോഴിക്കോട് പ്രോവിഡൻസ് ഹയർ സെക്കഡറി സ്‌കൂളിൽ വച്ച് നടക്കും. 24ന് ആയിരം പേർക്ക് പങ്കെടുക്കാവുന്ന സൂം മീറ്റ് വെബിനാറിൽ ‘ഭാവി തലമുറയെ കരുപിടിപ്പിക്കുന്നതിലേക്ക് അധ്യാപന രംഗത്ത് ആവിർഭവിക്കേണ്ട നവ മാതൃകകൾ’ എന്ന വിഷയത്തെക്കുറിച്ച് ഡോ.ശശി തരൂർ എം.പി. ക്ലാസ് നയിക്കും. വെബിനാർ മാനന്തവാടി രൂപതാ ബിഷപ്പ് മാർ ജോസ്‌പൊരുന്നേടം ഉദ്ഘാടനം ചെയ്യും. ഫെബ്രുവരി 25ന് പ്രതിനിധി സമ്മേളനം തലശ്ശേരി അതിരൂപതാ നിയുക്ത ആർച്ചബിഷപ്പ് മാർ ജോസഫ് പാംബ്ലാനി ഉദ്ഘാടനം ചെയ്യും. തുടർന്ന് നടക്കുന്ന പഠന ശിൽപശാലയിൽ ഡോ.ബിനോയ് പിച്ചളക്കാട്ട് എസ്.ജെ. ‘Enable and Empower to Excel’ എന്ന വിഷയത്തെക്കുറിച്ച് ക്ലാസ് നയിക്കും. 26ന് സെന്റ് ജോസഫ് സിറ്റി പാരീഷ് ഹാളിൽ നിന്നും റാലി ആരംഭിക്കും. കണ്ണൂർ രൂപതാ ബിഷപ്പ് ഡോ.അലക്‌സ് വടക്കുംതല ഫ്‌ളാഗ് ഓഫ് ചെയ്യും. തുടർന്ന് നടക്കുന്ന പൊതു സമ്മേളനം പൊതുമരാമത്ത്, ടൂറിസം വകുപ്പു മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. കെ.സി.ബി.സി വിദ്യാഭ്യാസ കമ്മീഷൻ ചെയർമാൻ ഡോ.ജോഷ്വാ മാർ ഇഗ്നാത്തിയോസ് മുഖ്യ പ്രഭാഷണം നടത്തും. സംസ്ഥാന പ്രസിഡണ്ട് ബിജു ഓളാട്ടുപുറം അധ്യക്ഷത വഹിക്കും. കോഴിക്കോട് രൂപതാ ബിഷപ്പ് ഡോ.വർഗ്ഗീസ് ചക്കാലയ്ക്കൽ, എം.കെ.രാഘവൻ.എം.പി, താമരശ്ശേരി രൂപതാ ബിഷപ്പ് മാർ റെമീജിയസ് ഇഞ്ചനാനിയിൽ, സംസ്ഥാന ജന.സെക്രട്ടറി സി.ടി.വർഗീസ്, ഡയറക്ടർ ഫാ.ചാൾസ് ലെയോൺ, മോൺ.ജെൻസൺ പുത്തൻ വീട്ടിൽ പ്രസംഗിക്കും. ഈ വർഷം എൽ.പി, യു.പി, എച്ച്.എസ,് എച്ച്.എസ്.എസ് വിഭാഗങ്ങളിൽ അവാർഡ് നേടിയ അധ്യാപകരേയും, രചനാ മത്സര വിജയികളേയും, മുൻ സംസ്ഥാന ഭാരവാഹികളേയും ആദരിക്കും. കേരളത്തിലെ 32 രൂപതകളിൽ നിന്നും പ്രതിനിധികൾ പങ്കെടുക്കും. അധ്യാപക ശാക്തീകരണത്തിലൂടെ വിദ്യാർത്ഥി മികവ് എന്നതാണ് ഈ വർഷത്തെ പഠന വിഷയം.
വാർത്താ സമ്മേളനത്തിൽ ജെൻസൺ പുത്തൻ വീട്ടിൽ, ബിജു ഓളാട്ടുപുറം, സിസ്റ്റർ റോസ്മിൻ, ടെസ്സി ജോൺ.കെ പങ്കെടുത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *