ആസ്സാം റൈഫിൾസ് എക്‌സ് സർവ്വീസ്‌മെൻ സെന്റർ കോഴിക്കോട്

കോഴിക്കോട്: ആസ്സാം റൈഫിൾസ് എക്‌സ് സർവ്വീസ് മെൻ സെന്റർ കോഴിക്കോട് ആരംഭിക്കാൻ ആസ്സാം റൈഫിൾസ് ഡയറക്ടർ ജനറലിന്റെ അനുമതി ലഭിച്ചതായി ആസ്സാം റൈഫിൾസ് എക്‌സ് സർവ്വീസ്‌മെൻ അസോസിയേഷൻ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ വിമുക്ത ഭടന്മാരുടെ സേവനത്തിന് വേണ്ടിയാണ് സെന്റർ ആരംഭിക്കുന്നത്. ഭാവി പരിപാടികൾ ആസൂത്രണം ചെയ്യാൻ ആസ്സാം റൈഫിൾ വിമുക്ത ഭടന്മാരുടെ യോഗം 27ന് ഞായർ കാലത്ത് 10 മണിക്ക് ഹോട്ടൽ നളന്ദയിൽ ചേരും. വിവരങ്ങൾക്ക് 9847007230, 9446452504 എന്ന നമ്പറിലോ [email protected] എന്ന ഇമെയിലിലോ ബന്ധപ്പെടണം. എൻ.രാമചന്ദ്രൻ നായർ, കമാണ്ടന്റ് വി.വാസുദേവൻ, രാമചന്ദ്രൻ.ടി.കെ, സജീവ് കുമാർ.എം.പി. പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *