കോഴിക്കോട്: മലയാള ഭാഷയ്ക്ക് വേണ്ടി ജീവിതം സമർപ്പിച്ച വ്യക്തിത്വമായിരുന്നു സുകുമാർ അഴീക്കോടെന്ന് ആചാര്യ എ.കെ.ബി.നായർ പറഞ്ഞു. അവസാന ശ്വാസംവരെ സമൂഹത്തിന് നേരായ ദിശാബോധം നൽകി. മലയാള ഭാഷാദിനത്തോടനുബന്ധിച്ച് സുകുമാർ അഴീക്കോട് മെമ്മോറിയൽ ട്രസ്റ്റ് അളാകാപുരിയിൽ സംഘടിപ്പിച്ച ചടങ്ങ് ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി.ഗംഗാധരൻ നായർ അദ്ധ്യക്ഷത വഹിച്ചു. വ്യത്യസ്ത രംഗങ്ങളിൽ പുരസ്ക്കാരം നേടിയ ഡോ.പിയൂഷ് നമ്പൂതിരിപ്പാട് നേർന്നു. ആറ്റക്കോയ പള്ളിക്കണ്ടി സ്വാഗതവും പി.അനിൽകുമാർ നന്ദിയും പറഞ്ഞു.