സൗരതേജസ്സ് ബോധവൽക്കരണവും സ്‌പോട്ട് രജിസ്‌ട്രേഷനും 21,22,23 തിയതികളിൽ

കോഴിക്കോട്: സംസ്ഥാന ഊർജ്ജ വകുപ്പിന്റെ അക്ഷയ ഊർജ്ജ വികസന സ്ഥാപനമായ അനർട്ട് സബ്‌സിഡിയോടുകൂടി വീടുകളിൽ സൗരോർജ്ജ പാനലുകൾ സ്ഥാപിക്കുന്ന സൗര തേജസ്സ് പദ്ധതിയുടെ രജിസ്‌ട്രേഷനും, ബോധവൽക്കരണവും, ഫെബ്രുവരി 21,22,23 തിയതികളിൽ കോർപ്പറേഷൻ ഓഫീസിന് സമീപം നടക്കും.
വീടുകളിലേക്കാവശ്യമായ സൗരോർജ്ജ നിലയം തിരഞ്ഞെടുക്കാനും പദ്ധതിയെക്കുറിച്ച് മനസ്സിലാക്കാനും, സ്‌പോർട്ട് രജിസ്‌ട്രേഷനും സൗകര്യമൊരുക്കിയിട്ടുണ്ട്. ഗാർഹിക ഉപഭോക്താവിന് 20% മുതൽ 40% വരെ 2KW മുതൽ 10KW വരെയുള്ളവയ്ക്ക് സബ്‌സിഡി ലഭിക്കും. എല്ലാ നിയോജക മണ്ഡലങ്ങളിലുമുള്ള അനർട്ട് ഊർജ്ജമിത്ര കേന്ദ്രങ്ങളിലും രജിസ്റ്റർ ചെയ്യാവുന്നതാണെന്ന് അനർട്ട് ഡിസ്ട്രിക്ട് എഞ്ചിനീയർ അമൽ ചന്ദ്രൻ പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *