കോഴിക്കോട്: സംസ്ഥാന സർക്കാരും പ്രതിപക്ഷവും ഭരണഘടനയെ തകർക്കാൻ ശ്രമിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഗവർണർ ഭരണഘടനയെ സംരക്ഷിക്കാൻ ശ്രമിക്കുകയാണെന്നും കോഴിക്കോട് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. സിപിഎമ്മുകാരെ പേഴ്സണൽ സ്റ്റാഫിൽ എടുത്ത് ഖജനാവ് കൊള്ളയടിക്കുകയാണ് സർക്കാർ ചെയ്യുന്നത്. രണ്ട് വർഷം കഴിഞ്ഞ് പെൻഷൻ ഉറപ്പാക്കിയ ശേഷം പുതിയ ആളുകളെ നിയമിച്ച് സിപിഎമ്മുകാർക്കെല്ലാം ഖജനാവിൽ നിന്നും പെൻഷൻ ഉറപ്പാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. ഇത് ഭരണഘടനാ തലവനായ ഗവർണർ ചോദ്യം ചെയ്യുക തന്നെ ചെയ്യും. സർക്കാരിന്റെ ഭാഗത്ത് തെറ്റ് വന്നതു കൊണ്ടാണല്ലൊ ജ്യോതിലാലിനെ മാറ്റേണ്ടി വന്നത്. നയപ്രഖ്യാപനത്തിൽ ട്രെഷറി ബെഞ്ച് കയ്യടിക്കാതിരുന്നത് പൊള്ളയായ കാര്യങ്ങൾ ഗവർണറെ കൊണ്ട് പറയിപ്പിച്ചതാണെന്ന് അവർക്ക് ഉറപ്പുള്ളതു കൊണ്ടാണ്. പ്രതിപക്ഷം ജനങ്ങൾക്ക് നൽകുന്ന സന്ദേശമെന്താണ്. ഗവർണർക്കെതിരെ ധർണ നടത്തുന്ന വിചിത്രമായ പ്രതിപക്ഷമാണ് കേരളത്തിലുള്ളത്. പ്രതിപക്ഷത്തെയും ഭരണപക്ഷത്തെയും പരസ്പരം മനസിലാകുന്നില്ലെന്നും ബിജെപി പ്രസിഡന്റ് പറഞ്ഞ