ബാബ അലക്‌സാണ്ടർക്ക് വേൾഡ് റിക്കാർഡ്

കോഴിക്കോട്: സൂം മാധ്യമത്തിലൂടെ യുട്യൂബിൽ നടത്തിയ സ്‌പോക്കൺ ഇംഗ്ലീഷ് ക്ലാസിലൂടെ ഗോൽഡൻ ബുക്ക് ഓഫ് വേൾഡിൽ ബാബ അലക്‌സാണ്ടറിന് റിക്കാർഡ് ലഭിച്ചതായി നാഷണൽ ചൈൽഡ് ഡവലപ്‌മെന്റ് കൗൺസിൽ (എൻ സി ഡി സി) ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സെപ്തംബർ 5ന് ഞായർ നടത്തിയ ഓൺലൈൻ ക്ലാസിൽ 21,449 പേരാണ് പങ്കെടുത്തത്. എൻസിഡിസി മാസ്റ്റർ ട്രയിനറും, ഗ്ലോബൽ ഗുഡ്‌വിൽ അംബാസിഡറുമാണ് ബാബ അലക്‌സാണ്ടർ. എൻ സി ഡി സി നടത്തുന്ന സൗജന്യ ഓൺലൈൻ പ്രോഗ്രാമിൽ ചേരാൻ ആഗ്രഹിക്കുന്നവർ 08129821777 എന്ന വാട്ട്‌സ്ആപ്പ് നമ്പറിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. പ്രായ പരിധിയോ വിദ്യാഭ്യാസ യോഗ്യതയോ ബാധകമല്ല. വാർത്താ സമ്മേളനത്തിൽ പ്രോഗ്രാം കോ-ഓർഡിനേറ്റർ ശ്രുതി ഗണേഷ്, കേരള റിജ്യൻ അഡ്മിൻ റിസ്വാൻ.എം, ന്യൂസ് കോ-ഓർഡിനേറ്റർ റിൻസി മഠത്തിൽ പങ്കെടുത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *