കെ.എസ്.സി.എസ്.ടി.ഇ.യുടെ ഡോ. എസ്. വാസുദേവ് അവാർഡ് പ്രൊഫസർ ഡോ.എം.കെ രവിവർമക്ക്

കോഴിക്കോട്: എൻ.ഐ.ടി ഫിസിക്സ് വിഭാഗം പ്രൊഫസർ ഡോ. എം കെ രവിവർമയ്ക്ക് കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ് ടെക്‌നോളജി & എൻവയോൺമെന്റ് (KSCSTE) ധനസഹായം നൽകുന്ന മികച്ച ശാസ്ത്ര ഗവേഷണ പദ്ധതിക്കുള്ള എസ് വാസുദേവ് അവാർഡ ലഭിച്ചു. തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ നടന്ന 34-ാമത് കേരള ശാസ്ത്ര കോൺഗ്രസിന്റെ ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രൊഫ. രവിവർമയ്ക്ക് അവാർഡ് സമ്മാനിച്ചു.

ബാലുശ്ശേരി-പനങ്ങാട് സ്വദേശിയായ ഡോ. രവിവർമ, മെറ്റീരിയലുകളുടെ സ്വഭാവം, ആരോഗ്യ രോഗനിർണയം, വായു മലിനീകരണ നിരീക്ഷണം, കാലാവസ്ഥാ ആപ്ലിക്കേഷനുകൾ എന്നിവയ്ക്കായി അപ്ലൈഡ് ഒപ്റ്റിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷനിൽ ഗവേഷണം ചെയ്യുന്ന ഭൗതികശാസ്ത്രജ്ഞനാണ്. ഒപ്റ്റിക്കൽ ടെക്‌നിക്കുകൾ ഉപയോഗിച്ച് മീഥെയ്ൻ, കാർബൺ ഡൈ ഓക്‌സൈഡ് തുടങ്ങിയ ഹരിതഗൃഹ വാതക (GHG) ഉദ്വമനം നിരീക്ഷിക്കുന്നതും വായുവിലെ കണികാ ദ്രവ്യത്തിന്റെ ഒപ്റ്റിക്കൽ ഗുണങ്ങൾ നിരീക്ഷിക്കുന്നതും അദ്ദേഹത്തിന്റെ ഗവേഷണ വിഷയങ്ങളിൽ പെടുന്നു. കോഴിക്കോട് മീഞ്ചന്ത ഗവ. ആർട്സ് & സയൻസ് കോളേജിൽ നിന്ന് ബി.എസ്സി (ഫിസിക്സ്), ഹൈദരാബാദ് യൂണിവേഴ്സിറ്റിയിൽ നിന്ന് അഡ്വാൻസ്ഡ് പാർട്ടിക്കിൾ ഫിസിക്സിൽ സ്‌പെഷ്യലൈസേഷനോടെ എം.എസ്സി (ഫിസിക്സ്) നേടി. കാനഡയിലെ മോൺട്രിയലിലെ മക്ഗിൽ സർവകലാശാലയിൽ നിന്ന് അന്തരീക്ഷ, സമുദ്ര ശാസ്ത്രത്തിൽ എം.എസ്സിയും യു.എസ്.എയിലെ നെവാഡ റിനോ സർവകലാശാലയിലെ ഫിസിക്സ് ഡിപ്പാർട്ട്മെന്റിൽ നിന്ന് അന്തരീക്ഷ ശാസ്ത്രത്തിൽ പി.എച്ച്.ഡിയും നേടി. 2009 മുതൽ എൻഐടിസിയുടെ ഫിസിക്‌സ് വിഭാഗത്തിൽ ഫാക്കൽറ്റിയായി സേവനമനുഷ്ഠിക്കുന്നു.

 

Share

Leave a Reply

Your email address will not be published. Required fields are marked *