എംപ്ലോയബിലിറ്റി സെന്ററിൽ തൊഴിലവസരം

കോഴിക്കോട് സിവിൽ സ്റ്റേഷനിലെ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്റർ ജില്ലയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് ഒഴിവുളള സീനിയർ എക്സിക്യൂട്ടീവ് എച്ച്.ആർ (യോഗ്യത: എം.ബി.എ , ടീം ലീഡർ – സെയിൽസ്, കസ്റ്റമർ റിലേഷൻ എക്സിക്യൂട്ടീവ് (യോഗ്യത: ബിരുദം), വാറണ്ടി ട്രെയിനി (യോഗ്യത: ബി.ഇ/ ബി.ടെക്/ഡിപ്ലോമ ഇൻ ഓട്ടോമൊബൈൽ/ മെക്കാനിക്കൽ), കാഷ്യർ (യോഗ്യത: ബികോം + ടാലി), സെയിൽസ് കസൾട്ടന്റ് (യോഗ്യത : ബിരുദം, ഫോർ വീലർ ലൈസൻസ്) എന്നീ തസ്തികകളിലേക്ക് ഫെബ്രുവരി 14 തിങ്കളാഴ്ച രാവിലെ 10.30ന് കൂടിക്കാഴ്ച നടത്തുന്നു. പ്രായപരിധി 35 വയസ്സ്. എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്തവർക്ക് സൗജന്യമായും അല്ലാത്തവർക്ക് 250 രൂപ ഒറ്റത്തവണ ഫീസ് അടച്ചും കൂടിക്കാഴ്ചയ്ക്ക് പങ്കെടുക്കാം. താത്പര്യമുളള ഉദ്യോഗാർഥികൾ അഭിമുഖത്തിൽ പങ്കെടുക്കുന്നതിനായി 04952370176 എന്ന വാട്‌സ്ആപ്പ് നമ്പറിൽ ബന്ധപ്പെടുക.
ഫോൺ : 0495 2370176

Share

Leave a Reply

Your email address will not be published. Required fields are marked *