കലാഭവൻമണി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

കോഴിക്കോട്: പാട്ടുകൂട്ടം കോഴിക്കോട് സംസ്ഥാന തലത്തിൽ ഏർപ്പെടുത്തിവരുന്ന ആറാമത് കലാഭവൻമണി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ഗവേഷണ ഗ്രന്ഥം, നാടൻപാട്ട്, നാട്ടുവൈദ്യം, കലാ സംഘാടനം, ശാസ്ത്രീയ സംഗീതം, ഫോക്‌ലോർ പ്രചരണം എന്നീ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച എട്ട് പ്രതിഭകൾക്കാണ് ഇത്തവണ പുരസ്‌കാരം നൽകുന്നത്.
ഡോ.അസീസ് തരുവണ (ഗവേഷണ ഗ്രന്ഥം ലിവിംഗ് രാമായണാസ്, വയനാട്), കെ.യു.ഹരിദാസ് വൈദ്യർ(നാട്ടുവൈദ്യം, നാടൻ പാട്ട്, തൃശ്ശൂർ), അഡ്വ.പ്രദീപ് പാണ്ടനാട്(നാടൻപാട്ട്, ആലപ്പുഴ), രജനി.പി.ടി(കലാ സംഘാടനം, ഫോക്‌ലോർ ഗവേഷണം, കോഴിക്കോട്), ഷാജു പനയൻ(നാടൻ പാട്ട്, കണ്ണൂർ)ബിജു അരിക്കുളം(നാടൻപാട്ട്, ശാസ്ത്രീയ സംഗീതം, കോഴിക്കോട്), സിന്ധു പന്തളം(നാടൻ പാട്ട്, മുടിയാട്ടം, പത്തനംതിട്ട),അമിത്ത് കോട്ടക്കൽ(നാടൻപാട്ട്, കോഴിക്കോട്) എന്നിവരാണ് കലാഭവൻമണി പുരസ്‌കാര ജേതാക്കൾ.
മുതിർന്ന മാധ്യമ പ്രവർത്തകൻ കെ.എഫ്.ജോർജ്ജ്, ചിത്രകാരൻ നിയതി ശ്രീകുമാർ എന്നിവരെ ആദരിക്കും. സംഗീത സംവിധായകനും നാടക പ്രവർത്തകനുമായ വിൽസൺ സാമുവൽ ചെയർമാനും ചലചിത്ര ഗാന രചയിതാവ് കാനേഷ് പൂനൂർ കൺവീനറുമായുള്ള അഞ്ചംഗ സമിതിയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത്.
മാർച്ച് 6ന് 4 മണിക്ക് മാനാഞ്ചിറ സ്‌ക്വയർ ഓപ്പൺ സ്റ്റേജിൽ നടക്കുന്ന മണിമുഴക്കം-2022 പരിപാടിയിൽ വെച്ച് പുരസ്‌കാരം വിതരണം ചെയ്യും. കേരള ഫോക്‌ലോർ അക്കാദമി അവാർഡ് ജേതാക്കളായ ചേളന്നൂർ പ്രേമൻ, കെ.ടി.പി.മുനീറ ചലചിത്ര സംഗീത സംവിധായകൻ ഹരികുമാർ ഹരേറാം, നാടൻപാട്ട് പരിശീലകൻ ജയറാം മലപ്പുറം, ഗായികമാരായ ഷൈനി പ്രകാശ്, ലതാനാരായണൻ, അഷിക വിനോദ്, സ്‌കൂൾ കലോത്സവ പ്രതിഭകളായ അനുശ്രീ സജീവൻ, ശ്രീനന്ദന.ബി.എസ്, ശ്രീഗോപിക ഗോകുൽദാസ് എന്നിവരെ അനുമോദിക്കും.
മണിമുഴക്കത്തിന്റെ ഭാഗമായി കവിതാപുസ്തക ചർച്ച, വിളംബര കലാജാഥ, നാടൻ പാട്ടുത്സവം എന്നിവയും നടക്കും. പത്ര സമ്മേളനത്തിൽ ജൂറി ചെയർമാൻ വിൽസൺ സാമുവൽ, കൺവീനർ കാനേഷ് പൂനൂർ, പാട്ടുകൂട്ടം ഡയറക്ടർ ഗിരീഷ് ആമ്പ്ര, വിജു രാഘവ്, അബ്ദുൽ റൗഫ് നാലകത്ത് സംബന്ധിച്ചു.

    ഡോ.അസീസ് തരുവണ, അമിത് കോട്ടക്കൽ, ഷാജു. പനയൻ, രജനി,കെ. യു. ഹരിദാസ് വൈദ്യൻ, അഡ്വ. പ്രദീപ്‌, സിന്ധു പന്തളം, ബിജു അരിക്കുളം.

 

Share

Leave a Reply

Your email address will not be published. Required fields are marked *