കോക്കോ റോയൽ വെളിച്ചെണ്ണ വിപണനോദ്ഘാടനം ഫെബ്രുവരി 5ന്

കോഴിക്കോട്: കേരള സംസ്ഥാന നാളികേര വികസന കോർപ്പറേഷന്റെ ഉൽപ്പന്നമായ കോക്കോ റോയൽ വെളിച്ചെണ്ണയുടെ വിപണനോദ്ഘാടനം 5ന് ശനി വൈകിട്ട് 5.30ന് ഹോട്ടൽ കെപിഎം ട്രിപ്പന്റയിൽ വെച്ച് മന്ത്രി കെ.രാജൻ നിർവ്വഹിക്കും. യെൻഫോർ വെൻഞ്ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് ചെയർമാൻ കെ.സി.കുഞ്ഞഹമ്മദ്കുട്ടി ഏറ്റുവാങ്ങും. തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ആദ്യ ഇൻവോയ്‌സ് തുക കൈമാറൽ മുഹമ്മദ് നജാദ് മാനേജിംഗ് ഡയറക്ടർ യെൻഫോർ വെൻഞ്ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് നിർവ്വഹിക്കും. എം.കെ.രാഘവൻ.എം.പി. മുഖ്യാതിഥിയായിരിക്കും. രാഷ്ട്രീയ-വ്യാപാര-സാമൂഹ്യ രംഗത്തുള്ളവർ സംബന്ധിക്കും. കോർപ്പറേഷൻ ചെയർമാൻ എം.നാരായണൻ സ്വാഗതവും, മാനേജിംഗ് ഡയറക്ടർ എ.കെ.സിദ്ധാർത്ഥൻ നന്ദിയും പറയും.

Share

Leave a Reply

Your email address will not be published. Required fields are marked *