കെ. ലോഹ്യ ജനതാദൾ എസ് ജില്ലാ പ്രസിഡണ്ട്

കെ. ലോഹ്യ

കോഴിക്കോട്: ജനതാദൾ എസ് ജില്ലാ പ്രസിഡണ്ടായി കെ. ലോഹ്യ യെ വീണ്ടും തെരഞ്ഞെടുത്തു. 29, 31 തിയ്യതികളിലായി അരങ്ങിൽ ശ്രീധരൻ സ്മാരക പഠനകേന്ദ്രത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ ജില്ലാ പ്രസിഡണ്ട്, ജില്ലാ നിർവ്വാഹക സമിതി എന്നിവ ഐകകണ്ട്യേന തെരഞ്ഞെടുത്തപ്പോൾ സംസ്ഥാന കൗൺസിലിലേക്ക് മത്സരത്തിലൂടെയാണ് 13 പേരെ തെരഞ്ഞെടുത്തത്
വിദ്യാർത്ഥി രാഷട്രീയത്തിലൂടെ പൊതുരംഗത്തെത്തിയ ലോഹ്യ വിദ്യാർത്ഥി ജനതാദൾ സംസ്ഥാന പ്രസിഡണ്ട് യുവജനതാദൾ സംസ്ഥാന പ്രസിഡണ്ട് ജനതാദൾ എസ് സംസ്ഥാന സിക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു.കേരള ഫോറസ്റ്റ് ഡവലപ്‌മെന്റ് കോർപ്പറേഷൻ ഡയറക്ടർ, സംസ്ഥാന ഖാദി ബോർഡ് മെമ്പർ എന്നീ സ്ഥാനങ്ങൾ വഹിച്ചു. നിലവിൽ ജനതാദൾ എസ് ജില്ലാ പ്രസിണ്ടയും ദേശീയ കൗൺസിൽ അംഗമായും ‘മലബാർ ദേവസ്വം ബോർഡ് മെമ്പറായും പ്രവർത്തിക്കുന്നു.
സംസ്ഥാന കൗൺസിൽ അംഗങ്ങളായി സി.കെ നാണു, പി.ടി ആസാദ്,ക.എൻ അനിൽ കുമാർ,അഡ്വ.എ.കെ.ജയകുമാർ,കെ.പി അബൂബക്കർ,ടി.കെ.ഷെറീഫ്,ടി എൻ കെ.ശശീന്ദ്രൻ,ടി.കെ.ബാലഗോപാലൻ,
സുരേഷ് മേലേപ്പുറത്ത്,സി കെ.ഷെമീം,വീരാൻ കുട്ടി ബേപ്പൂർ,മണികണ്ഠൻ,ഷറിൻ ടി.എം,എന്നിവരെയും 41 അംഗ ജില്ലാ നിർവ്വാഹക സമിതിയെയും തെരഞ്ഞെടുത്തതായി ജില്ലാ റിട്ടേണിംഗ് ഓഫീസർ അഡ്വ കെ.പി ബിനീഷ അറിയിച്ച.

 

Share

Leave a Reply

Your email address will not be published. Required fields are marked *