ഭരണഘടനാ മൂല്യങ്ങൾ കാത്തു സൂക്ഷിക്കണം കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ

കോഴിക്കോട്: ഇന്ത്യ രാജ്യത്ത് എണ്ണമറ്റ പാർട്ടികളും മതങ്ങളുമുണ്ട്. എല്ലാ മത – ജാതി വിശ്വാസികൾക്കും മതമില്ലാത്തവർക്കും വ്യത്യാസമില്ലാതെ അവരവരുടെ വിശ്വാസവും ആചാരങ്ങളും അനുസരിച്ച് ജീവിക്കാൻ സ്വാതന്ത്ര്യം നൽകുന്നതാണ് ഇന്ത്യൻ ഭരണ ഘടന. അത് എന്നും നില നിൽക്കണം. ഭരണ ഘടന അതിന്റെ അടിസ്ഥാന മൂല്യങ്ങൾ സംരക്ഷിച്ച് ക്കൊണ്ട് തന്നെ പൂർണമായ അർഥത്തിൽ നിലനിൽക്കുന്നിടത്തോളം രാജ്യത്ത് പ്രശ്‌നങ്ങൾ ഉണ്ടാകില്ല. അതാണ് ഓരോ ഇന്ത്യക്കാരനും ആഗ്രഹിക്കുന്നത. രാജ്യത്തിന്റെ ഭദ്രതയും കെട്ടുറപ്പും കാത്തു സൂക്ഷിക്കണം. രാജ്യത്ത് സമാധാനവും സൗഹൃദവും നിലനിൽക്കട്ടെ എന്ന് കാന്തപുരം ആശംസിച്ചു.

വിവിധ ഭാഷ- മത – ജാതി വിഭാഗങ്ങൾ അധിവസിക്കുന്ന രാജ്യമാണ് നമ്മുടേത്. അവരെയെല്ലാം ഒരുമിപ്പിക്കുന്ന അടിസ്ഥാന ഘടകമാണ് ഭരണ ഘടന. ഭരണഘടനയും അത് നൽകുന്ന അവകാശവും സംരക്ഷിക്കൽ ഇന്ത്യയെ സംരക്ഷിക്കൽ ആണ്. അതിനെ ദുർബ്ബലപ്പെടുത്തുകയെന്നത് ഇന്ത്യയെ ദുർബ്ബലപ്പെടുത്തൂന്നതുമാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
നാനാത്വത്തിൽ ഏകത്വം എന്നതിന് മികച്ച ഉദാരണമാണ് ഇന്ത്യയിൽ ജനാധിപത്യവും മതേതര മൂല്യങ്ങളും നിലനിൽക്കണം. അതുവഴി നാടിന്റെ മഹത്തായ സൗന്ദര്യം എന്നും ആസ്വദിക്കാൻ നമുക്ക് കഴിയണം. സമാധാനത്തിന് ഭംഗം വരുത്താനുള്ള ചിദ്ര ശക്തികളുടെ നീക്കങ്ങളെ കരുതിയിരിക്കണം. ഭരണഘടന മൂല്യങ്ങളോട് വിട്ടുവീഴ്ച ചെയ്യാതിരിക്കാൻ ഭരണ കർത്താക്കൾക്ക് കഴിയണം. മഹാമാരിയുടെയും ലോക്ക് ഡൗണി ന്റെയും പ്രതിസന്ധി ഘട്ടത്തിൽ അവ നേരിടാനും അതിജീവിക്കാനും എല്ലാ വിഭാഗം ജനങ്ങളും ഐക്യത്തോടെ മുന്നേറണമെന്നും കാന്തപുരം പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *