സിൽവർ ലൈൻ ആശങ്ക പരിഹരിക്കണം

കോഴിക്കോട്: സിൽവർലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട ജനങ്ങൾക്കുള്ള ആശങ്ക പരിഹരിച്ച് മാത്രമേ പദ്ധതി നടപ്പിലാക്കാവൂ എന്ന് ജനതാദൾ (എസ്) സൗത്ത് മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ സർക്കാരിനോടാവശ്യപ്പെട്ടു. ഇ.പി.ജാസിൽ അദ്ധ്യക്ഷത വഹിച്ചു. പി.ടി.ആസാദ് ഉൽഘാടനം ചെയ്തു. ഭാരവാഹികൾ കെ.പി.അബൂബക്കർ(പ്രസിഡണ്ട്), പി.എം.മുസമ്മിൽ, പി.മോഹൻ(വൈസ് പ്രസിഡണ്ട്), കെ.ബഷീർ, ഹർഷാദ് പട്ടേരി(ജന.സെക്രട്ടറിമാർ), ഇഫ്ത്തിക്കർ(ട്രഷറർ) തിരഞ്ഞെടുത്തു. അസീസ് മണലൊടി, എം.എച്ച്.അഷ്‌റഫ്, പി.എം.ഹാഷിം, പി.പി.ഉമ്മർക്കോയ, രമേഷ്, മാട്ടുമ്മൽ ഹാഷിം, എ.വി.അബ്ദുൽ ഗഫൂർ, പി.വി.ഹസ്സൻകോയ പ്രസംഗിച്ചു.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *