കോഴിക്കോട്: വിവാഹത്തോടനുബന്ധിച്ചുള്ള പുത്തനാചാരങ്ങൾക്കും ധൂർത്തിനുമെതിരെ ആൾ ഇന്ത്യ മുസ്ലിം പേഴ്‌സണൽ ലോ ബോർഡ് രാജ്യമാകെ നടത്തുന്ന ക്യാമ്പയിന് നാളെ തുടക്കമാകും. ‘അകറ്റി നിർത്താം വിവാഹ ധൂർത്തിനെ ചേർത്തു നിർത്താം വിവാഹ മൂല്യങ്ങളെ’ എന്നതാണ് ക്യാമ്പയിന്റെ സന്ദേശം. വിവാഹം ഇസ്ലാമിൽ ലളിതമാണെന്നിരിക്കെ സ്വർണ്ണത്തിന്റെയും, പണത്തിന്റെയും, സമ്മാനത്തിന്റെയും കണക്കുകൾ, ദിവസങ്ങളോളം നീളുന്ന ചടങ്ങുകൾ സിനിമാ സെറ്റുകളെ വെല്ലുന്ന രീതിയിലാണ് പല വിവാഹങ്ങളും നടക്കുന്നത്. ഭക്ഷ്യ മേളകൾക്കൊടുവിൽ കുഴിച്ചു മൂടപ്പെുന്ന ആഹാരം ഇത്തരം തെറ്റായ പ്രവണതകൾ അവസാനിപ്പിക്കപ്പെടണം. കേരളത്തിൽ പ്രഖ്യാപന സമ്മേളനം, പണ്ഡിതരോടൊപ്പമുള്ള സംവാദങ്ങൾ, ബോധവൽക്കരണ ക്ലാസുകൾ, യോഗങ്ങൾ എന്നിവയും സംഘടിപ്പിക്കും.