മാധ്യമ വിദ്യാർത്ഥികൾ ഉന്നതമൂല്യം കാത്തുസൂക്ഷിക്കണം മന്ത്രി അഹമ്മദ് ദേവർ കോവിൽ

വാഴയൂർ: മാധ്യമ വിദ്യാർത്ഥികൾ ഉന്നത മൂല്യം കാത്ത് സൂക്ഷിക്കണമെന്ന് മന്ത്രി അഹമ്മദ് ദേവർ കോവിൽ പറഞ്ഞു. മാധ്യമ വിദ്യാർത്ഥികളിൽ ഗവേഷണ താൽപര്യം വളർത്തിയെടുക്കാൻ സാഫി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡി നടത്തിവരുന്ന വർഷാന്ത തീസീസ് കോൺഫ്രൻസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോളേജ് പ്രിൻസിപ്പൽ പ്രൊഫ.ഇ.പി.ഇമ്പിച്ചിക്കോയ അദ്ധ്യക്ഷത വഹിച്ചു. മാധ്യമം എക്‌സക്യൂട്ടീവ് എഡിറ്റർ വി.എം.ഇബ്രാഹിം മാധ്യമ വിദ്യാഭ്യാസത്തെക്കുറിച്ച് വിദ്യാർത്ഥികളുമായി സംവദിച്ചു. സാഫി ജനറൽ സെക്രട്ടറി മെഹബൂബ്, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ കേണൽ നിസാർ അഹമ്മദ് സീതി ആശംസകൾ നേർന്നു. സാഫി മാധ്യമ വിഭാഗം മേധാവി ജംഷീൽ അബൂബക്കർ സ്വാഗതവും, മലബാർ ക്രിസ്ത്യൻ കോളേജ് മാധ്യമ വിഭാഗം മേധാവി ഡിൻസി ഡേവിഡ് നന്ദിയും പറഞ്ഞു. സാഫി മാധ്യമ പഠന വിഭാഗത്തിന്റെ മാഗസിൻ പ്രകാശനവും മന്ത്രി നിർവ്വഹിച്ചു. കേരള ഹയർ എഡ്യൂക്കേഷൻ കൗൺസിലിന്റെയും മലബാർ ക്രിസ്ത്യൻ കോളേജിന്റെയും സഹകരണത്തോടെയാണ് കോൺഫ്രൻസ് സംഘടിപ്പിച്ചത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *