കോവിഡ് പ്രതിരോധത്തിന് സഹായകമായ ആരോഗ്യശീലങ്ങൾ പാലിക്കണം- ജില്ലാ മെഡിക്കൽ ഓഫീസർ

കോവിഡ് വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ കോവിഡിനെ പ്രതിരോധിക്കാൻ സഹായകമായ ആരോഗ്യശീലങ്ങൾ പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ഡിഎംഒ )അറിയിച്ചു. 15 വയസ്സിന് മുകളിലുള്ള എല്ലാവരും നിശ്ചിത ഇടവേളയിൽ രണ്ട് ഡോസ് കോവിഡ് വാക്സിനെടുത്ത് സുരക്ഷിതരാകണം. വാക്സിനെടുത്തവർക്ക് രോഗം വന്നാൽ പോലും ഗുരുതരമാകാൻ സാധ്യതയില്ല. ശരിയായ വിധം മാസ്‌ക് ധരിക്കുക, കൈകകൾ ഇടയ്ക്കിടെ അണുവിമുക്തമാക്കുക, സാമൂഹിക അകലം പാലിക്കുകയും ആൾക്കൂട്ടമുണ്ടാകുന്ന സാഹചര്യങ്ങൾ ഒഴിവാക്കുകയും ചെയ്യുക എന്നിവയിലൂടെ കോവിഡിനെതിരെ ശക്തമായ പ്രതിരോധം തീർക്കണം. കോവിഡ് മുക്തമായ നാടിന് വേണ്ടിയുള്ള പ്രവർത്തനങ്ങളിൽ പൊതുജനങ്ങളുടെ പങ്കാളിത്തവും സഹകരണവുമുണ്ടാകണമെന്നും ഡിഎംഒ അഭ്യർത്ഥിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *