പല്ലി രാക്ഷസനും രാജാവും പുസ്തകം പ്രകാശനം ചെയ്തു

കോഴിക്കോട്: മാധ്യമ പ്രവർത്തകനായ പി.അനിൽ രചിച്ച പല്ലി രാക്ഷസനും രാജാവും (ബാലസാഹിത്യം) മന്ത്രി എ.കെ.ശശീന്ദ്രൻ, മാതൃഭൂമി ചെയർമാൻ പി.വി.ചന്ദ്രന് നൽകി പ്രകാശനം ചെയ്തു. എഴുത്തുകാരി സുമ പള്ളിപ്രം അദ്ധ്യക്ഷത വഹിച്ചു. ദീപക് ധർമ്മടം പുസ്തകം പരിചയപ്പെടുത്തി. ഒഡേപെക് ചെയർമാൻ കെ.പി.അനിൽ കുമാർ മുഖ്യാതിഥിയായിരുന്നു. പ്രസ് ക്ലബ്ബ് സെക്രട്ടറി പി.എസ.് രാകേഷ്, ഇന്റർ നാഷണൽ മലയാളി സമാജം ജില്ലാ പ്രസിഡണ്ട് രേഷ്മ നിഷാദ് ആശംസകൾ നേർന്നു. കവിതാ മൽസര വിജയികളായ നസീഹ, ബിബിൻ ജോർജ്ജ്, ജസ്‌ന താഷിം പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി. സുദീപ് തെക്കേപ്പാട്ട് സ്വാഗതം പറഞ്ഞു. സാഹിത പബ്ലിക്കേഷൻസാണ് പ്രസാധകർ.

Share

Leave a Reply

Your email address will not be published. Required fields are marked *