കാൻസർ കഥ പറയുമ്പോൾ പുസ്തക പ്രകാശനം 17ന്

 

കോഴിക്കോട്: എംവിആർ കാൻസർ സെന്റർ ഡയറക്ടറും, പ്രശസ്ത കാൻസർ രോഗ വിദഗ്ധനുമായ ഡോ.ഇ.നാരായണൻകുട്ടി വാരിയർ രചിച്ച കാൻസർ കഥ പറയുമ്പോൾ പുസ്തക പ്രകാശനം 17ന് തിങ്കൾ വൈകിട്ട് 5 മണിക്ക് കെ.പി.കേശവ മേനോൻ ഹാളിൽ എം.മുകുന്ദൻ കെ.പി.സുധീരക്ക് നൽകി പ്രകാശനം ചെയ്യും. മേയർ ഡോ.ബീന ഫിലിപ്പ് അദ്ധ്യക്ഷത വഹിക്കും. മുഖ്യാതിഥിയെ എം.വി.ആർ. കാൻസർ സെന്റർ ചെയർമാൻ സി.എൻ.വിജയ കൃഷ്ണൻ ആദരിക്കും. ഡോ.ഖദീജ മുംതസ് പുസ്തക പരിചയം നടത്തും. എം.പി.പ്രശാന്ത് സീനിയർ അസിസ്റ്റന്റ് എഡിറ്റർ ദ ന്യൂ ഇന്ത്യൻ എക്‌സ്പ്രസ്സ്, ഡോ.പി.ജയേഷ് കുമാർ, എച്ച്.ഒ.ഡി മെഡിസിൻ, മെഡിക്കൽ കോളേജ് കോഴിക്കോട്, ഡോ.ബി.വേണുഗോപാൽ പ്രസിഡണ്ട് ഐഎം കോഴിക്കോട്, കെ.ജെ.തോമസ് പ്രസിഡണ്ട് പ്രതീക്ഷ ആശംസകൾ നേരും. എം.കെ.രാമദാസ് സ്വാഗതവും, ഡോ.ഇ.നാരായണൻകുട്ടി വാരിയർ നന്ദിയും പറയും.

 

Share

Leave a Reply

Your email address will not be published. Required fields are marked *