സംസ്ഥാനത്ത് പുതിയ ഇടതുപക്ഷ വിരുദ്ധ അച്ചുതണ്ട് രൂപപ്പെടുന്നു – മോഹനൻ മാസ്റ്റർ

കോഴിക്കോട്: ഇടതുപക്ഷ സർക്കാരിനെതിരെ യുഡിഎഫ്, ബിജെപി, ജമാഅത്തെ ഇസ്ലാമിയുടെ നേതൃത്വത്തിൽ ഇടതുപക്ഷ വിരുദ്ധ അച്ചുതണ്ട് രൂപപ്പെടുന്നതായി സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനൻ മാസ്റ്റർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇവർ വികസന പദ്ധതികളെ തുരങ്കം വെക്കുകയാണ്. ഇതിനെതിരെ ജില്ലയിൽ വിപുലമായ ക്യാമ്പയിനുകളും, നാലായിരം ബ്രാഞ്ചുകളിൽ ജനകീയ കൂട്ടായ്മയും സംഘടിപ്പിക്കും. ആറ് ലക്ഷം ജനങ്ങളെ ഇതിൽ പങ്കെടുപ്പിക്കും. കെ.റെയിൽ വിശദീകരണത്തിന്റെ ഭാഗമായി ഭവന സന്ദർശനങ്ങൾ നടത്തും. 600 പൊതു യോഗങ്ങൾ സംഘടിപ്പിക്കും. ജില്ലയിലെ വിവിധ പ്രദേശങ്ങളിലെ സാഹചര്യങ്ങൾ പഠിച്ച്, ഓരോ മേഖലയ്ക്കും അനുയോജ്യമായ രീതിയിൽ പാർട്ടിയെ വളർത്തിയെടുക്കും. പാർട്ടിയംഗങ്ങൾക്ക് രാഷ്ട്രീയ വിദ്യാഭ്യാസം നൽകും. യുവജനങ്ങളെയും, വനിതകളെയും പാർട്ടിയിലേക്ക് കൂടുതലായി കൊണ്ടുവരും. ജില്ലയുടെ സമ്പൂർണ്ണ വികസനത്തിന് ആക്കം കൂട്ടാൻ ഇടപെടും. പോലീസ് സേനയിലെ ഏതെങ്കിലും ചില ഉദ്യോഗസ്ഥന്മാർ തെറ്റ് ചെയ്താൽ സേനയെ ഒന്നടങ്കം കുറ്റപ്പെടുത്തുന്നത് ശരിയല്ല. ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *